പടിക്കൽ കലമുടച്ച് ബ്ലാസ്റ്റേഴ്സ്; ഈ സമനില തോൽവിക്കു തുല്യം

kerala-blasters-2
SHARE

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയ സമനിലയെ ഒരു തോല്‍വിയായി തന്നെ കാണണം. കാരണം ജയിക്കാമായിരുന്ന മല്‍സരമാണ് ബ്ലാസ്റ്റേഴ്സ് അവസാന നിമിഷം കൈവിട്ട് കളഞ്ഞത്. ആദ്യപകുതിയില്‍ ലഭിച്ച രണ്ടു ഗോള്‍ ലീഡിന്‍റെ ബലത്തില്‍ മല്‍സരം ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് രണ്ടാം മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ കുഴിയില്‍ ചാടിച്ചത്. മനോഹരമായ പ്രസിങ് ഫുട്ബോളുമായി ബ്ലാസ്റ്റേഴ്സ് പകുതിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ഇരച്ചു കയറിയപ്പോള്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധം പതറി.  മുന്നേറ്റനിരയിലെ  പോരായ്മകൾ ബ്ലാസ്റ്റേഴ്സിന്  പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു നോർത്ത് ഈസ്റ്റിന് എതിരായ മത്സരം. അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയി സിഡോ തിളങ്ങിയത് വരും മത്സരങ്ങളിൽ ടീമിന് ഊർജ്ജം ആകും.

MORE IN SPORTS
SHOW MORE
Loading...
Loading...