തോൽവിയോടെ തുടങ്ങി ഇന്ത്യ; ഓസ്ട്രേലിയക്ക് 66 റൺസ് ജയം

sports
SHARE

സിഡ്നി ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്തിന്റെയും ആരണ്‍ ഫിഞ്ചിന്റെയും സെഞ്ചുറി മികവില്‍ 375 റണ്‍സ് വിജയലക്ഷ്യമാണ് ഓസ്ട്രേലിയ ഉയര്‍ത്തിയത്. ഇന്ത്യയുടെ പോരാട്ടം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സില്‍ അവസാനിച്ചു. 90 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.  മൂന്നുമല്‍സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1–0ന് മുന്നിലെത്തി. അഞ്ചാം വിക്കറ്റില്‍  സെഞ്ചുറികൂട്ടുകെട്ട് തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയെയും ശിഖര്‍ ധവാനെയും ആഡം സാംബ വീഴ്ത്തിയതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യന്‍ സ്പിന്നര്‍ യൂസ്്്വേന്ദ്ര ചഹല്‍ 89 റണ്‍സ് വഴങ്ങി. മല്‍സരത്തില്‍ 54 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തിയാണ് സാംബ തിളങ്ങിയത്.

375 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലോവറില്‍ 50 റണ്‍സ് പിന്നിട്ടു. ഒരറ്റത്ത് റണ്‍സ് വഴങ്ങി മിച്ചല്‍ സ്റ്റാര്‍ക് നിറംമങ്ങിയപ്പോള്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ് ഇന്ത്യന്‍ മുന്‍നിരയെ മടക്കി.  മായങ്ക് അഗര്‍വാളും, വിരാട് കോലിയും, ശ്രേയസ് അയ്യരും പുറത്ത്. 14 ാം ഓവറില്‍ ഇന്ത്യ 101ന് 4. ഹര്‍ദിക് പാണ്ഡ്യ 90 റണ്‍സും ശിഖര്‍ ധവാന്‍ 74 റണ്‍സുമെടുത്താണ് പുറത്തായത്. 308 റണ്‍സില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. സ്റ്റീവ് സ്മിത്തിന്റെയും ആരണ്‍ ഫിഞ്ചിന്റെയും സെഞ്ചുറിയാണ് ഓസ്ട്രേലിയയെ 374 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിച്ചത്

62 പന്തില്‍ നിന്നാണ് സ്മിത്ത് 10ാം ഏകദിന സെഞ്ചുറി നേടിയത്. 11 ഫോറും നാല് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ അതിവേഗ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണറും  ഫിഞ്ചും ചേര്‍ന്ന് 156 റണ്‍സ് നേടി. േഡവിഡ് വാര്‍ണര്‍ 69 റണ്‍സും ഗ്ലെന്‍ മാക്സ്‍വെല്‍ 19 പന്തില്‍ 45 റണ്‍സുമെടുത്ത് പുറത്തായി. മൂന്നുമല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാം മല്‍സരം ഞായറാഴ്ചയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...