ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ തയ്യാറെടുപ്പ്; രണ്ട് മത്സരങ്ങൾ വിജയിച്ചു

pre-season
SHARE

നാല് പ്രീ സീസണ്‍ മല്‍സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. രണ്ടുമല്‍സരങ്ങള്‍ വിജയിച്ചപ്പോള്‍ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടു  

ഗോവയില്‍ മുംൈബ സിറ്റിക്കെതിരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസണ്‍ മല്‍സരം. കോവിഡ് ബബിളിലെ നിയന്ത്രണങ്ങളില്‍ നടന്ന മല്‍സരത്തില്‍  ഇരുടീമിനും ഗോള്‍ നേടാനായില്ല. രണ്ടാം മല്‍സരത്തില്‍ ഹൈദരാബാദിനെ കേരള ബ്ലാസ്റ്റേഴ്സ് 2–0ന് തോല്‍പിച്ചു. ഇരട്ടഗോളുകളുമായി മലയാളി താരം രാഹുല്‍ തിളങ്ങി. മൂന്നാം മല്‍സരത്തില്‍ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെ 3–1ന് തകര്‍ത്തു. ഗാരി ഹൂപ്പറാണ്

കേരളത്തിന്റെ ഏകഗോള്‍ നേടിയത്. ജംഷഡ്പൂര്‍ എഫ്സിക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന സന്നാഹമല്‍സരം. ഹൂപ്പറിനൊപ്പം സഹല്‍ അബ്ദുല്‍ സമദും ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചപ്പോള്‍ ജയം 3–0ന്. ഏറ്റവുമധികം പ്രീ സീസണ്‍ മല്‍സരങ്ങള്‍ കളിച്ച ടീമും ബ്ലാസറ്റേഴ്സാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...