വീട് മിനി സ്റ്റേഡിയം ആക്കി ബ്ലാസ്റ്റേഴ്സ് ആരാധകർ; ആവേശം

Blasters-fans-06
SHARE

കോവിഡ് നിയന്ത്രണങ്ങൾ മൂലം സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയാത്തതിനാൽ സ്വന്തം വീട് മിനി സ്റ്റേഡിയം ആക്കി മാറ്റുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. വീടുകൾക്ക് മുന്നിൽ കൊടികൾ ഉയർത്തിയും കവലകളിൽ വലിയ ബാനറുകൾ സ്ഥാപിച്ചും ഐഎസ്എൽ ഏഴാം സീസണെ വരവേൽക്കുകയാണ് ആരാധകർ. 

കഴിഞ്ഞ ആറ് സീസണുകളിലും കൊച്ചിയിൽ മഞ്ഞക്കടൽ തീർത്ത ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തവണ സ്റ്റേഡിയത്തിൽ പോയി കളി കാണാൻ കഴിയാത്തതിന്റെ വിഷമത്തിലാണ്.  എന്നാൽ ആ വിഷമം മറികടക്കാൻ വഴി കണ്ടെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട. വീടുകളിൽ കൊടികൾ ഉയർത്തിയും , വലിയ ബാനറുകൾ സ്ഥാപിച്ചും ,  മതിലുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ചിത്രങ്ങൾ വരച്ചിട്ടുമാണ് ആരാധകർ ഫുട്ബോൾ ആവേശത്തിന് തീ പകരുന്നത്. ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന്കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നാനൂറോളം ബോർഡുകളാണ് മഞ്ഞപ്പട അംഗങ്ങൾ മാത്രം സ്ഥാപിച്ചത്.

ചാലക്കുടിയിൽ 400 ചതുരശ്ര അടി വലിപ്പത്തിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്. വീടുകളിൽ കെട്ടുന്നതിനായി

2,500 കൊടികളും അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. 

ഐഎസ്എൽ നടക്കുന്നത് ഗോവയിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആണെങ്കിലും കേരളത്തിൽ അൽപം പോലും ആവേശം കുറയില്ല എന്ന് ഉറപ്പ്. സ്പോർട്സ് 

MORE IN SPORTS
SHOW MORE
Loading...
Loading...