ഏഴാം സീസണിൽ കന്നിക്കിരീടത്തിന് ബ്ലാസ്റ്റേഴ്സ്; ആരവങ്ങളില്ലാതെ മൈതാനം

unlock
SHARE

കോവിഡ് ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ പ്രധാന കായിക ടൂര്‍ണമെന്റാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്.  നാളത്തെ ആദ്യപോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് – എടികെ മോഹന്‍ ബഗാനാണ് എതിരാളികള്‍. കഴിഞ്ഞ സീസണ്‍ വരെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ സന്ദേശ് ജിങ്കാനാണ് മോഹന്‍ ബഗാന്‍ പ്രതിരോധത്തിലെ പ്രധാനി 

കോവിഡിനെത്തുടര്‍ന്ന് മഞ്ഞപ്പടയക്കമുള്ള ആരാധകരുടെ ആര്‍പ്പുവിളിയില്ലാത്ത ഗാലറിയെ സാക്ഷിയാക്കിയാണ് ഇക്കുറി ഓരോ  പോരാട്ടവും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് മല്‍സരം നടക്കുക. ഇക്കുറി പതിനൊന്ന് ടീമുകള്‍. റോബിന്‍ റൗണ്ടില്‍ ആകെ 115 മല്‍സരങ്ങള്‍..  ഇന്ത്യന്‍ കാല്‍പന്ത് ചരിത്രത്തിലെ തലതൊട്ടപ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കും. ആരാധകര്‍ കാത്തിരിക്കുന്ന കൊല്‍ക്കത്ത ഡാര്‍ബി ഈ മാസം 27 ന് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍. 

ഓരോ ടീമിലും പരമാവധി ഉള്‍പ്പെടുത്താവുന്നത് ഏഴ് വിദേശങ്ങ താരങ്ങളെ. .  പുത്തന്‍  സാങ്കേതിക വിദ്യയുടെ സഹായത്തോടെ  ആരാധകരുടെ ആവേശം മൈതാനത്തെത്തിക്കാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രീമിയര്‍ ലീഗ് മാതൃകയില്‍ ഫാന്‍  വാളിലൂെട ആരാധകര്‍ ലൈവായി സ്റ്റേഡിയത്തിലെത്തും. പ്രീ മാച്ച് സെഷനിലോ പോസ്റ്റ് മാച്ച് സെഷനിലോ  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതിഥികളുമായി സംവദിക്കാം. 

MORE IN SPORTS
SHOW MORE
Loading...
Loading...