ഒരു കോടിയുടെ 4 ആഡംബരവാച്ചുകൾ; കസ്റ്റംസ് ഡ്യൂട്ടി അടച്ചില്ല; ക്രുണാലിനെതിരെ അന്വേഷണം

krunal-16
SHARE

വിദേശത്ത് നിന്നും വിലകൂടിയ വാച്ചുകൾ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവന്ന സംഭവത്തിൽ ക്രിക്കറ്റ് താരം ക്രുണാലിനെതിരെ കസ്റ്റംസ് അന്വേഷണം. ആഡംബര വാച്ചുകൾ വിമാനത്താവളത്തിൽ വച്ചാണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. 

ഐപിഎല്‍ ഫൈനല്‍ മത്സരത്തിനു ശേഷം യുഎഇയില്‍നിന്നും നാട്ടിലെത്തിയ മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞത്. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നാല് വാച്ചുകളാണ് ക്രുണാലിന്റെ ബാഗേജിൽ ഉണ്ടായിരുന്നത്. ഇതിനു കസ്റ്റംസ് തീരുവ അടച്ചതിന്റെ രേഖകൾ നൽകാൻ ക്രുണാലിനു കഴിഞ്ഞില്ല.

നിയമം അറിയത്താത്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇനി ആവർത്തിക്കില്ലെന്നും ക്രുണാൽ ഡിആർഐയെ അറിയിച്ചു. അർധരാത്രിയോടെയാണ് ക്രുണാലിനെ വിമാനത്താവളത്തിൽനിന്ന് പോകാൻ അനുവദിച്ചത്. സമൂഹമാധ്യമങ്ങളിൽ ആഡംബര വാച്ചുകളുടെ ഉൾപ്പെടെ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്തിരുന്ന ക്രുണാലിനെ ഡിആർഐ നിരീക്ഷിച്ചുവരുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. 

MORE IN SPORTS
SHOW MORE
Loading...
Loading...