ചര്‍ച്ചയായി പാണ്ഡ്യ സഹോദരന്മാരുടെ വാച്ചുകള്‍; വില കേട്ടാല്‍ ഞെട്ടും; അവര്‍ക്കിത് ഹോബി

pandya-watch
SHARE

ടീം ഇന്ത്യ, മുംബൈ ഇന്ത്യൻസ് ടീമിലെ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും സഹോദന്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കും വിലകൂടിയ വാച്ചുകൾ ശേഖരിക്കുന്നത് വർഷങ്ങളായുള്ള ഹോബിയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നല്ലൊരു വാച്ചും ഗാഡ്ജറ്റും എവിടെ കണ്ടാലും സഹോദരങ്ങള്‍ വാങ്ങാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയകളിലൂടെ കാണിക്കാറുമുണ്ട്. ദിവസങ്ങൾക്ക് മുന്‍പ് വിലകൂടിയ വാച്ചുകൾ വിദേശത്തുനിന്നു നികുതി അടക്കാതെ കൊണ്ടുവന്നതിന്റെ പേരില്‍ ക്രുനാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഒരു കോടിയിലധികം വിലവരുന്ന വാച്ചുകൾ നികുതി അടക്കാതെ കൊണ്ടുവന്നതാണ് പ്രശ്നമായത്. ഇതോടെയാണ് പാണ്ഡ്യ സഹോദരൻമാരുടെ വാച്ച് പ്രേമത്തെ കുറിച്ച് വീണ്ടും ചർച്ചയാകുന്നത്.

പാവപ്പെട്ട കുടുംബത്തിൽ വളർന്ന പാണ്ഡ്യ സഹോദരൻമാർ ക്രിക്കറ്റിൽ എത്തിയതോടെയാണ് വിലകൂടിയ വാച്ചും വാഹനങ്ങളുടെയും കളക്ഷൻ തുടങ്ങിയത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങളാണ് ഇരുവരും. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഹാർദിക് പാണ്ഡ്യ നേടിയത് 24.87 കോടി രൂപയുടെ വരുമാനമാണ്.

ഇപ്പോൾ എവിടെ സന്ദര്‍ശനം നടത്തിയാലും ഇരുവരും വിലകൂടിയ വസ്തുക്കളും ഗാഡ്ജറ്റുകളും വാങ്ങുന്നതിൽ താൽപര്യം കാണിക്കാറുണ്ട്. കാര്യമായി വാച്ചുകൾക്ക് വേണ്ടി തന്നെയാണ് വൻ തുക ചെലവഴിക്കാറ്. റിസ്റ്റ് വാച്ചുകളുടെ കുറച്ച് ഫോട്ടോകൾ ഇടക്കിടെ പാണ്ഡ്യ സഹോദരൻമാർ ഇൻസ്റ്റാഗ്രമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ, ആ വാച്ചിന്റെയൊക്കെ വില മിക്ക ആരാധകരെയും ഞെട്ടിക്കാറുമുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...