കണക്കില്‍പ്പെടാത്ത സ്വര്‍ണം; ക്രുണാല്‍ പാണ്ഡ്യയെ വിമാനത്താവളത്തില്‍ തടഞ്ഞു

PTI05-11-2020_000254A
SHARE

ഐപിഎല്‍ ഫൈനല്‍ മത്സരത്തിനു ശേഷം യുഎഇയില്‍ നിന്നും നാട്ടിലേക്കു തിരിച്ച മുംബൈ ഇന്ത്യന്‍സ് താരം ക്രുണാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) തടഞ്ഞുവെച്ചു. കണക്കില്‍പ്പെടാത്ത സ്വര്‍ണാഭരണങ്ങളും മറ്റു വസ്തുക്കളും കൈവശം വച്ചിട്ടുണ്ടെന്ന സംശയത്തിലാണ് നടപടി. അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണം കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 75 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും ആഡംബര വാച്ചുകളും കൈശമുണ്ടായിരുന്നതായി സൂചനകളുണ്ട്. താരത്തെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. താരത്തിന്റെ ഭാര്യയും കൂെടയുണ്ടായിരുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...