99 ൽ ഔട്ടായി; ബാറ്റ് നിലത്തടിച്ച് കലിപ്പ് തീർത്ത് ഗെയിൽ; വിഡിയോ

gayle-31
SHARE

സെഞ്ചുറിക്ക് ഒരു റൺസ് അകലെ പുറത്തായാൽ ആർക്കും സങ്കടവും ദേഷ്യവും വരും. അത് തന്നെയാണ് ക്രിസ്ഗെയിലിനും സംഭവിച്ചത്. അങ്ങേയറ്റം നാടകീയ നിമിഷങ്ങൾ നിറഞ്ഞ മൽസരത്തിൽ ജോഫ്ര ആർച്ചറിന്റെ പന്തിൽ ക്ലീൻ ബൗൾഡാകുമ്പോൾ ഗെയിലിന്റെ സ്കോർ 99!. അതും 63 പന്തിൽ ആറു ഫോറും എട്ട് തകർപ്പൻ സിക്സും. കലി കയറിയ ഗെയിൽ ബാറ്റ് നിലത്തടിച്ചു. അടിയുടെ ചൂടിൽ ബാറ്റ് ദൂരേക്ക് തെറിക്കുകയും ചെയ്തു. സമനില വീണ്ടെടുത്ത ഗെയിൽ ഹെൽമെറ്റ് ബാറ്റിൽ കോർത്ത് സ്റ്റൈലായി പുറത്താകും ആഘോഷിച്ച് മടങ്ങി.

വ്യക്തിഗത സ്കോർ പത്തിലും അമ്പതിലും നിൽക്കെ പുറത്താകേണ്ടതായിരുന്നു ഗെയിൽ. രണ്ട് തവണ രാജസ്ഥാന്‍ ഫീൽഡർമാർ വരുത്തിയ പിഴവ് ഗെയിൽ  അടിച്ച് തകർത്തു. 

കളിക്കളത്തിൽ ബാറ്റ് വലിച്ചെറിഞ്ഞതൊക്കെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഗെയിൽ മറന്നു. ക്രിക്കറ്റിൽ 99 ൽ പുറത്താകുന്നതൊക്കെ സാധാരണ സംഭവമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു ഐപിഎൽ കിരീടം കൂടി സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടെന്നും അതിനുള്ള പരിശ്രമം തുടരുമെന്നും ഗെയിൽ വ്യക്തമാക്കി. യുവതാരങ്ങൾക്കൊപ്പം ബാറ്റ് ചെയ്യുന്നത് താൻ ആഘോഷിക്കുന്നുവെന്നും ഗെയിൽ കൂട്ടിച്ചേർത്തു. 

MORE IN SPORTS
SHOW MORE
Loading...
Loading...