ആരോഗ്യം വീണ്ടെടുത്ത് കപിൽ; ആശുപത്രിയിലെ ആശ്വാസ ചിത്രം പങ്കുവച്ച് കൂട്ടുകാരൻ

kapildev
SHARE

ഇന്ത്യ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായ വാർത്ത ആശങ്കയോടെയാണ് കായിക പ്രേമികൾ കേട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആശുപത്രിയിൽ നിന്നുള്ള ചിരിക്കുന്ന ചിത്രം ആശ്വാസമാകുകയാണ്. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ആരോഗ്യം വിണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്,

അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ചേതൻ ശർമയാണ് കപിലിന്റെ പുതിയ ചിത്രം പങ്കു വച്ചിരിക്കുന്നത്. ആശുപത്രിയിലെ വേഷവും ഉപകരണങ്ങളും ചെറുചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കപിലിന്റെ സമീപത്തായി മകൾ അമിയയെയും കാണാം.

‘ശസ്ത്രക്രിയയ്ക്കുശേഷം സുഖമായിരിക്കുന്ന കപിൽ പാജി മകൾ അമിയയ്ക്കൊപ്പം. ജയ് മാതാ ദീ’ – കപിലിന്റെ ചിത്രം പങ്കുവച്ച് ചേതൻ ശർമ കുറിച്ചു. കപിൽ ദേവിനെ ഇതിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

ഡൽഹിയില്‍ സുന്ദർ നഗറിൽ താമസിക്കുന്ന കപിലിനെ നെഞ്ചുവേദനയെ തുടർന്നാണ് വ്യാഴാഴ്ച രാത്രി ഓഖ്‌ല ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതോടെ രാത്രി വൈകി ആൻജിയോപ്ലാസ്റ്റി നടത്തി. നില മെച്ചപ്പെട്ടതോടെ കപിൽ ദേവ് വൈകാതെ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. മൂന്ന് ആഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചിട്ടുണ്ട്.

അസുഖം വേഗം ഭേദമാകട്ടെയെന്ന പ്രാർഥനയുമായി കായികലോകമൊന്നാകെ രംഗത്തെത്തിയിരുന്നു. സച്ചിൻ, ലക്ഷ്മൺ, വിരാട് കോലി, യുവരാജ് സിങ്, സൈന നെഹ്‌വാൾ തുടങ്ങിയവരെല്ലാം സൗഖ്യമാശംസിച്ചു. എന്തായാലും താരത്തിന്റെ ചിത്രം കായിക പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...