‘കറുപ്പിന്റെ ശക്തിയും സൗന്ദര്യവും’; കവിതയിൽ ‘നെരൂദ’ പോലെ കാൽപ്പന്തിൽ ‘പെലെ’

wb-pele
SHARE

ലോക കായികരംഗത്ത് കറുപ്പിന്റെ ശക്തിയും സൗന്ദര്യവുമാണ് പെലെ. ബ്രസീൽ എന്ന ലാറ്റിൻ അമേരിക്കൻ രാജ്യത്തെ ലോകപ്രശസ്തമാക്കിയ ആദ്യത്തെയാൾ. കവിതയിൽ പാബ്ലോ നെരൂദയെന്ന പോലെയാണ് കാൽപ്പന്തുകളിയുടെ ലോകത്ത് ഇന്നും പെലെ

എഡ്സൺ അരാൻ്റസ് ഡൂ നാസി മെൻ്റോ എന്ന പെലെ ഇവിടെ ഉറപ്പിക്കുകയായിരുന്നു കറുപ്പിൻ്റെ ഇടം. ജെസ്സി ഓവൻസിനെയും ആർതർ ആഷെയും പോലെ

ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന് വസന്തത്തിലെ ചെറിയുടെ നിറവും മധുരവും ഉണ്ടെന്ന് പെലെ കാണിച്ചു തന്നു. ലോകകപ്പിലെ ഗോളുകളാണ് മാനദണ്ഡമെങ്കിൽ പെലെ അമാനുഷനെന്ന് പറയേണ്ടി വരും

പെലെയുടെ ലൈവ് ടെലികാസ്റ്റുകൾ നമ്മൾ കണ്ടിട്ടില്ല. പക്ഷേ പെലെ സൃഷ്ടിച്ച സാമ്രാജ്യം ലോക കായിക ഭൂപടത്തിൽ നിന്ന് ഒരിക്കലും മായ്ക്കാനാകില്ല.കാരണം അതിന് അതിരുകളില്ല

MORE IN SPORTS
SHOW MORE
Loading...
Loading...