ഇത്തവണ ക്യാമറ നോക്കാത്ത ഗ്യാലറി; എന്നിട്ടും മനം കവർന്ന് ഒരു സുന്ദരി; ‘സൂപ്പർ ഗേൾ’

super-girl-viral
SHARE

കാണികളുടെ ആർത്തിരമ്പൽ ഇല്ലെങ്കിലും ഐപിഎൽ ആവേശത്തിന് കുറവില്ല. മൈതാനത്തെ പ്രകടനങ്ങൾ കുട്ടിക്രിക്കറ്റിന്റെ ആവേശം ഇത്തവണയും ഉയർത്തുന്നുണ്ട്. പക്ഷേ നിറഞ്ഞ ഗ്യാലറികളിൽ മിന്നിമായുന്ന ആവേശമുഖങ്ങൾ ഇത്തവണത്തെ നഷ്ടമാണ്. എന്നാൽ ഞായറാഴ്ച്ച മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ അത്തരമൊരു ‘സൂപ്പർഗേൾ’ പിറന്നു.

കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അപൂർവം ചില കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാറുണ്ട്. സുരക്ഷാ മാർഗങ്ങളെല്ലാം പാലിച്ച് ഫ്രാഞ്ചൈസിയുടെ ഭാഗമായി വരുന്ന ആരാധകർ. അക്കൂട്ടത്തിലെത്തിയ ഒരു പെൺകുട്ടി ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന് വൈറലാവുകയാണ്.

സൂപ്പര്‍ ഓവറിനിടയ്ക്കുള്ള പെണ്‍കുട്ടിയുടെ വൈകാരിക ഭാവമാണ് ക്യാമറയിൽ പതിഞ്ഞത്. ആ നോട്ടം വൈറലായതോടെ പെൺകുട്ടിയെ  സമൂഹമാധ്യമം തന്നെ കണ്ടെത്തി. റിയാനാ ലാല്‍വാനി എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് ഒറ്റദിവസം കൊണ്ട് താരമായത്. 

View this post on Instagram

❤️💛❤️💛

A post shared by riana lalwani (@rianalalwani) on

MORE IN SPORTS
SHOW MORE
Loading...
Loading...