ആരാണീ 'റോക്ക്സ്റ്റാർ'..?; മൈതാനത്ത് കണ്ണുടക്കി കാണികൾ

paschim-pathak
SHARE

അംപയറിങ്ങില്‍ ബില്ലി ബൗഡന്റെ നൃത്തരൂപങ്ങള്‍ കണ്ടിട്ടുണ്ട്. ഡേവിഡ് ഷെപ്പേര്‍ഡിന്റെ കുടവയറും ക്രിക്കറ്റ് ഗ്രൗണ്ടില്‍രസക്കാഴ്ചയായിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റ് അംപയർ സ്ഥാനത്ത് നിൽക്കുന്നവരെക്കുറിച്ച് മനസിലെത്തുന്ന രൂപങ്ങളുടെ നേർവിപരീതമായായിരുന്നു പസ്ചിം പഥക്ക് ഇന്നലെ സ്റ്റേ‍ഡിയത്തിലെത്തിയത്. 

കൊൽക്കത്ത െെനറ്റ് െെറ‍ഡേഴ്സും സൺെെറസേഴ്സ് െെഹദരാബാദും തമ്മിൽ നടന്ന ചൂടൻ പോരാട്ടത്തിനൊപ്പം കളി നിയന്ത്രിക്കാനെത്തിയ 'സ്െെറ്റലൻ' അംപയറും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി. തോളൊപ്പം നീണ്ട തലമുടിയും കൂളിങ്ങ് ഗ്ലാസും വച്ച് ഗ്രൗണ്ടിലെത്തിയ പഥക്കിനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ സ്ത്രീയാണെന്നേ തോന്നൂ. എന്നാൽ ഇത് തന്റെ സ്ഥിരം ലുക്കാണെന്ന് അദ്ദേഹം പ്രതികരിച്ചു. പത്ത് വർഷങ്ങളായി അംപയർ പദവിയിലുള്ള പഥക്കിന് ആദ്യമായി ഹെൽമറ്റ് വച്ച് കളി നിയന്ത്രിച്ച ഇന്ത്യൻ അംപയറെന്ന പേര് കൂടിയുണ്ട്. മത്സരം നിയന്ത്രിക്കുന്നതിനിടെ സഹ അംപയറിനേറ്റ പരുക്ക് കണ്ട് മുൻകരുതലായാണ് 2015ൽ ഹെൽമറ്റ് വച്ച് അദ്ദേഹം സ്റ്റേഡിയത്തിലെത്തിയത്. 

'സ്െെറ്റലൻ' അംപയറിന്റെ ചിത്രങ്ങൾ സോഷൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.  

MORE IN SPORTS
SHOW MORE
Loading...
Loading...