കണ്ണിൽ കക്കിരി, ചുണ്ടിൽ കാരറ്റ്; കയ്യുകളിൽ ഫോണും ഗ്ലാസും; ആശുപത്രിയിൽ ഗെയിൽ

gayle-hospital
SHARE

‘ഇരുകണ്ണുകളിലും കക്കിരി കഷണങ്ങൾ, ചുണ്ടിൽ കാരറ്റ്, ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ ഗ്ലാസ്..’. ഏതെങ്കിലും സുഖവാസകേന്ദ്രത്തിൽ നിന്നുള്ളതല്ല. മറിച്ച് ആശുപത്രിയിൽ നിന്നാണ്. കാരണം ഈ ചിത്രത്തിലുള്ളത് ക്രിസ് ഗെയിലാണ്. എന്തും ആഘോഷമാക്കുന്ന താരം ആശുപത്രി കിടക്കയിലും പതിവ് തെറ്റിച്ചില്ല. 

കിംഗ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ഐപിഎൽ മത്സരത്തിനെത്തിയ ക്രിസ് ഗെയ്ൽ ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദുബായ് വിപിഎസ്- മെഡിയോർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയാണ് ആശുപത്രി വാസം ക്രിസ്ഗെയ്ൽ ആരാധകരെ അറിയിച്ചത്. 

പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പോസ്റ്റിനൊപ്പമാണ് തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദിയും ആശംസകളും അർപ്പിച്ചുള്ള വിഡിയോ ക്രിസ് ഗെയ്ൽ പങ്കുവച്ചത്. പരിചരിക്കാൻ മുഴുവൻ സമയവും ഉണ്ടായിരുന്ന മലയാളികളായ ഫാർമസിസ്റ്റ് എം.തൗസീഫിന് ഗെയ്ൽ വിഡിയോയിൽ പിറന്നാൾ ആശംസ നേർന്നു. ആശുപത്രിയിലെ ഇന്റെണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗെയ്‌ലിനെ ചികിത്സിച്ചത്. ഡോക്ടർ ഷഫീഖിനും സംഘത്തിലെ നഴ്‌സായ വിജി മോൾ വിജയനും ഗെയ്ൽ വിഡിയോയിൽ പ്രത്യേകം നന്ദിയറിയിച്ചു. 

MORE IN SPORTS
SHOW MORE
Loading...
Loading...