സിക്സർ പായിക്കാൻ കരുത്തായത് ജിമ്മിലെ പരിശീലനം; സഞ്ജു സാംസണ്‍

sanju-30
SHARE

ലോക്ഡൗണ്‍ കാലത്ത് ജിമ്മില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് കരുത്തുകൂട്ടിയെന്ന് സഞ്ജു വി സാംസണ്‍. ഒന്നോ രണ്ടോ സിക്സറുകള്‍ കളിഗതി മാറ്റുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കൂടുതല്‍ സിക്സറുകളടിക്കുന്നത്. മുന്‍ കേരള താരം റൈഫി വിന്‍സന്റ് ഗോമസിനൊപ്പമുള്ള പരിശീലനം ക്രിക്കറ്റിലും വ്യക്തിജീവിതത്തിലും ഗുണംചെയ്തെന്നും സഞ്ജു പറഞ്ഞു.

ലോക്ഡൗണിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഇല്ലാതിരുന്ന നാലഞ്ച് മാസം ജിമ്മിലും പവര്‍ ഹിറ്റിങ് പരിശീലനത്തിലുമായിരുന്നു സഞ്ജു സാംസണ്‍. കൂടുതല്‍ സിക്സറുകള്‍ അടിക്കാന്‍ ജിമ്മിലെ പരിശീലനം സഹായിച്ചു. ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം ഫിറ്റ് ആയിരിക്കാന്‍ കോലി നല്‍കിയ ഉപദേശം സ്വീകരിച്ചാണ് സഞ്ജു കടുത്ത പരിശീലനം ആരംഭിച്ചത്.

റൈഫി വിന്‍സന്റ് ഗോമസിനൊപ്പമുള്ള പരിശീലനം ക്രിക്കറ്റില്‍ മാത്രമല്ല ഗുണംചെയ്തത്. മികച്ച വ്യക്തിയാകാനും സഹായിച്ചു. സന്തുലിതടീമാണ് രാജസ്ഥാന്‍. ജോഫ്ര ആര്‍ച്ചറും രാഹുല്‍ തെവാത്യയും ഫിനിഷറുടെ റോള്‍ മികച്ചരീതിയില്‍ കൈകാര്യം ചെയ്യുന്നത് ടീമിന്റെ കരുത്ത് കൂട്ടി.  

കൂറ്റന്‍ സിക്സറുകള്‍ക്ക് ആര്‍ത്തുവിളിക്കാന്‍ ഗ്യാലറിയില്‍ ആരാധകര്‍ ഇല്ലെന്നത് നിരാശയുണ്ടാക്കുന്നുവെന്നും സഞ്ജു ദുബായില്‍ പറഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...