'തെവാത്തിയ, ആ വികാരം എനിക്ക് മനസിലാകും'; തകർത്തടിച്ചെന്ന് പൃഥ്വി

thewatiaprithvi-29
SHARE

ഐപിഎല്ലിൽ ആരാധകരുടെ മനം കവർന്ന രാഹുൽ തെവാട്ടിയയെ പ്രശംസിച്ച് പൃഥ്വിരാജും. തകർത്തടിച്ച ഇന്നിങ്സായിരുന്നു തെവാത്തിയയുടേതെന്ന് പൃഥ്വി സമൂഹമാധ്യമത്തിൽ കുറിച്ചു. ആദ്യം ആരാധകരെ മുഷിപ്പിച്ചും അവസാനം വെടിക്കെട്ട് ബാറ്റിങ് നടത്തി ടീമിനെ ജയിപ്പിച്ചുമാണ് തെവാത്തിയ താരമായത്. ക്രീസിൽ നിൽക്കുമ്പോഴും അതിന് ശേഷവും തെവാത്തിയയുടെ മനസിൽ വന്ന വികാരങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് തനിക്ക് കൃത്യമായി മനസിലാകുമെന്നും പൃഥ്വി കുറിച്ചു. 

മത്സരത്തിൽ അർധ സെഞ്ചുറിയുമായി കരുത്ത്കാട്ടിയ സഞ്ജുവിനെയും പൃഥ്വി പ്രശംസിച്ചു. സഞ്ജുവിന്റെ കളി കാണാൻ അതിമനോഹരമാണെന്നും അത് മുടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.

സിനിമയിലേക്ക് വന്ന സമയത്തും തുടർന്നും വലിയ രീതിയിൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന പൃഥ്വി സ്വപ്രയത്നം കൊണ്ടാണ് സൂപ്പർതാരമായി മാറിയത്. ഇക്കാര്യങ്ങളെ സൂചിപ്പിച്ചാണ് വിചാരിക്കുന്നത് പോലെ റൺസെടുക്കാൻ കഴിയാതെ ഉഴറിയ ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയതിനെ സ്വന്തം ജീവിതവുമായി പൃഥ്വി താരതമ്യപ്പെടുത്തുന്നുമുണ്ട്.ഐപിഎല്ലിൽ ആരാധകരുടെ മനം കവർന്ന രാഹുൽ തെവാട്ടിയയെ പ്രശംസിച്ച് പൃഥ്വിരാജും. തകർത്തടിച്ച ഇന്നിങ്സായിരുന്നു തെവാത്തിയയുടേതെന്ന് പൃഥ്വി സമൂഹമാധ്യമത്തിൽ കുറിച്ചു. ആദ്യം ആരാധകരെ മുഷിപ്പിച്ചും അവസാനം വെടിക്കെട്ട് ബാറ്റിങ് നടത്തി ടീമിനെ ജയിപ്പിച്ചുമാണ് തെവാത്തിയ താരമായത്. ക്രീസിൽ നിൽക്കുമ്പോഴും അതിന് ശേഷവും തെവാത്തിയയുടെ മനസിൽ വന്ന വികാരങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് തനിക്ക് കൃത്യമായി മനസിലാകുമെന്നും പൃഥ്വി കുറിച്ചു. 

മത്സരത്തിൽ അർധ സെഞ്ചുറിയുമായി കരുത്ത്കാട്ടിയ സഞ്ജുവിനെയും പൃഥ്വി പ്രശംസിച്ചു. സഞ്ജുവിന്റെ കളി കാണാൻ അതിമനോഹരമാണെന്നും അത് മുടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു.

സിനിമയിലേക്ക് വന്ന സമയത്തും തുടർന്നും വലിയ രീതിയിൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്ന പൃഥ്വി സ്വപ്രയത്നം കൊണ്ടാണ് സൂപ്പർതാരമായി മാറിയത്. ഇക്കാര്യങ്ങളെ സൂചിപ്പിച്ചാണ് വിചാരിക്കുന്നത് പോലെ റൺസെടുക്കാൻ കഴിയാതെ ഉഴറിയ ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയതിനെ സ്വന്തം ജീവിതവുമായി പൃഥ്വി താരതമ്യപ്പെടുത്തുന്നുമുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...