റെയ്നയെ തിരികെയെത്തിക്കണമെന്ന് ആരാധകർ; സമൂഹമാധ്യമങ്ങളിൽ ക്യാമ്പെയ്ൻ

raina
SHARE

ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ട് മല്‍സരത്തില്‍ തോറ്റതോടെ സുരേഷ് റെയ്നക്കായി മുറവിളി ഉയര്‍ന്നു. ബാല്‍ക്കെണിയുള്ള റൂം നല്‍കിയിരുന്നെങ്കില്‍ സൂപ്പര്‍ കിങ്സിന് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍‍ഡിങ്ങിലുമെല്ലാം റെയ്നയുടെ അഭാവം സൂപ്പര്‍ കിങ്സിന്റെ ആകെയുള്ള പ്രകടനത്തെ ബാധിച്ചുവെന്ന് തോറ്റ രണ്ട് മല്‍സരങ്ങളും വ്യക്തമാക്കുന്നു. താരം വൈകാതെ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. 

ചെന്നൈ സൂപ്പര്‍ കിങ്്സ് ടീമിനെപ്പം പരിശീലനം പൂര്‍ത്തിയാക്കി ദുബായിലെത്തിയ സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാലാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഹോട്ടലില്‍ ബാല്‍ക്കെണിയുള്ള റൂം നല്‍കാത്തതില്‍ ടീം മാനേജ്മെന്റുമായി കലഹിച്ചാണ് റെയ്ന മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം ടീം മാനേജ്മെന്റ് നിഷേധിച്ചിരുന്നു. ടീം രൂപീകൃതമായതുമുതല്‍ കട്ടയ്ക്ക് കൂടെ നിന്ന താരമാണ് റെയ്ന,. ആകെ ഒരു സെഞ്ചുറി ഉള്‍പ്പെടെ 5368റണ്‍സ് നേടി. 2013ല്‍ 548റണ്‍സും 2014ല്‍ 523റണ്‍സും ടീമിനായി സ്കോര്‍ ചെയ്തു. 38 അര്‍ധസെഞ്ചുറികള്‍ നേടിയ റെയനായിരുന്്നു ബാറ്റിങ് നിരയുടെ വേഗം. ആകെ 25വിക്കറ്റുകള്‍ വീഴ്ത്തി. ചെന്നൈയുെട ഫീല്‍ഡിങ്ങില്‍ പറന്നുയരുന്ന റെയ്ന എതിര്‌‍ ടീമിന്റെ സ്കോറിങ് വേഗം കുറക്കുന്നതിനും ടീം ടോട്ടല്‍ ഉയരാതിരിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ബാറ്റിങ് ഓര്‍ഡറില്‍ സൂപ്പര്‍ കിങ്സിന്റെ അഞ്ചാം നമ്പറിലെ സ്ഥിരം നിക്ഷേപം ആണ് റെയ്ന. ഇപ്പോള്‍ റെയ്നയെ എങ്ങനെയും മടക്കികൊണ്ടുവരണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതാനായി COMEBACK MR IPl എന്ന ഹാഷ്ടാഗില്‍ റെയ്നക്കായി ആരാധകര്‍ മുറവിളി ഉയര്‍ന്നു. റെയ്നെ ടീമിലെത്തിക്കാന്‍ തല തന്നെ ശ്രമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. വൈകാതെ റെയ്ന ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ടീം മാനേജ്മെന്‍റും റെയ്നയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായിട്ടാണ് സൂചന. ഇനി സൂപ്പര്‍ കിങ്സിന്റ മല്‍സരം ഒക്ടോബര്‍ രണ്ടാനാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...