സഞ്ജു തുടങ്ങി​െ​വച്ചത് ധോണി അവസാനിപ്പിച്ചു: സിക്സർ മഴ

sanju-samson-ipl-3
SHARE

33 സിക്സറുകള്‍ പിറന്ന മല്‍സരം ഐപിഎല്ലില്‍ റെക്കോര്‍ഡിട്ടു. സഞ്ജു വി സാംസണ്‍ തുടങ്ങിവെച്ചത്   എം എസ് ധോണിയാണ് അവസാനിപ്പിച്ചത്.  സഞ്ജു ഒന്‍പത് സിക്സറുകള്‍ നേടിയപ്പോള്‍  ചെന്നൈയ്ക്കായി ഫാഫ് ഡുപ്ലിസി ഏഴുസിക്സറുകള്‍ പറത്തി. 

  

33 സിക്സറുകള്‍, 17 എണ്ണം രാജസ്ഥാന്‍ റോയല്‍സ് വക. സൂപ്പര്‍ കിങ്സിന്റെ ബാറ്റില്‍ നിന്ന് 16 സിക്സറുകള്‍ . രാജസ്ഥാനായി ഫിനിഷറുടെ റോള്‍ ഏറ്റെടുത്ത ജോഫ്ര ആര്‍ച്ചര്‍  അവസാന ഓവറില്‍  നാല് തവണ പന്ത് അതിര്‍ത്തികടത്തി.  

ചെന്നൈയ്ക്കായി ഏഴുസിക്സറുകളുടെ അകമ്പടിയോടെയാണ് ഫാഫ് ഡുപ്ലിസി 72 റണ്‍സ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ എം എസ് ധോണിയടിച്ചത് മൂന്നുസിക്സറുകള്‍. ഒരെണ്ണം പതിച്ചത് സ്റ്റേഡിയത്തിന് പുറത്ത്.

MORE IN SPORTS
SHOW MORE
Loading...
Loading...