പ്രായത്തിനൊപ്പം വീര്യവും കൂടുമോ?; ഇന്നറിയാം സീനിയേഴ്സ് പവർ

ipl-wb
SHARE

പ്രായം കൂടുതോറും വീര്യം കൂടുന്ന ടീമാണോ ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന് ഇന്ന് കണ്ടറിയാം. പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ളവരില്‍ ഏഴുപേര്‍  35 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 41കാരന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് പ്രായമേറിയ താരം.  

പറന്നുകളിക്കേണ്ട ഐപിഎല്ലില്‍ ഈ പ്രായക്കാരെയുംകൊണ്ട് എന്തുചെയ്യാന്‍ എന്ന വിമര്‍ശനം ധോണി കേട്ടത് രണ്ടുവര്‍ഷം മുമ്പാണ്. അന്ന് കളിയവസാനിപ്പിച്ചത്  മൂന്നാം ഐപിഎല്‍ കിരീടവുമായി. 2018ല്‍ ടീമിലുണ്ടായിരുന്നവര്‍ ഏറയും ഇത്തവണയും ധോണിക്കൊപ്പമുണ്ട്. ഹര്‍ഭജന്‍ സിംഗിന്റെ 

അഭാവത്തില്‍ ദുബായിലെ സ്ലോ പിച്ചില്‍ പ്രതീക്ഷയത്രയും 41കാരന്‍ ഇമ്രാന്‍ താഹിറില്‍. എം.എസ്. ധോണിക്കും ഷെയ്ന്‍ വാട്സനും പ്രായം 39 വയസ്. മുരളി വിജയ്, ഫാഫ് ഡുപ്ലിസി ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ 36കാര്‍. കേദാര്‍ ജാവദിന് വയസ് 35. ബുധനാഴ്ച അമ്പട്ടി റായിഡു 35ാം ജന്‍മദിനം 

ആഘോഷിക്കുന്നതോടെ 35 പ്ലസ് ക്ലബിലേയ്ക്ക് എട്ടാമനും എത്തും. 22 കാരന്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കരണ്‍ ആണ് ടീമിലെ ബേബി.

MORE IN SPORTS
SHOW MORE
Loading...
Loading...