'ഇതാരാ ജൂനിയർ ക്രിസ് ഗെയിലോ'; പന്തുകളെല്ലാം അടിച്ചു പറത്തുന്ന കുട്ടി; വിഡിയോ

junior-gayle
SHARE

തകർപ്പൻ ഷോട്ടുകളുമായി ബാറ്റിങ് പരിശീലനം നടത്തുന്ന കുട്ടിയുടെ വിഡിയോ പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. പടികളുടെ മുകളിൽനിന്ന് ഇടംകൈ ബാറ്റ്സ്മാനായ കുട്ടി പന്തിനായി കാത്തിരിക്കുകയാണ്. പന്ത് എത്തിയാലുടൻ അതിശക്തമായ പന്ത് അടിച്ചു പറത്തുകയും ചെയ്യുന്നു. എല്ലാ പന്തുകളും ദൂരേക്ക് ശക്തമായി അടിക്കുന്ന കുട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ആരാധകരും ഏറ്റെടുത്തു.ഭയമില്ലാതെ പന്തുകളെ നേരിടുന്ന കുട്ടിയുടെ മികവിനും ആരാധകർ കയ്യടിക്കുന്നു. 

എന്നാൽ ആരാണ് ഈ ബാലനെന്നോ, എവിടെയാണ് സ്ഥലമെന്നോ ഇതുവരെ വ്യക്തമല്ല. വെസ്റ്റിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ‍്‍ലിന്റെ ബാറ്റിങ്ങിനോടാണ് കുട്ടിയുടെ ബാറ്റിങ്ങിനെ ആരാധകർ താരതമ്യപ്പെടുത്തുന്നത്. സ്റ്റുവർട്ട് ബ്രോഡിനെ ഒരു ഓവറിൽ ആറ് സിക്സുകളടിച്ച യുവരാജ് സിങ്ങിന്റെ പ്രകടനം ഓർമപ്പെടുത്തിയതായും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളെത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...