മകളെ കണ്ടിട്ട് എത്ര കാലം?; അഭിമുഖത്തിനിടെ വികാരാധീനനായി ഷമി

mohammed-shami-daughter
SHARE

ഐപിഎല്ലിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നതിനിടെ മകളെക്കുറിച്ച് വികാരാധീനനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലോക്ക്ഡൗണ്‍ കാരണം മകൾ ഐറയെ കണ്ടിട്ട് മാസങ്ങളായെന്നും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഒരു വാർത്താ ഏജൻസിക്കു നല്‍കിയ അഭിമുഖത്തിനിടെ ഷമി പറഞ്ഞു. 'ലോക്ക്ഡൗണ്‍ സമയത്ത് മകളെ കാണാന്‍ സാധിച്ചിട്ടില്ലെന്നും അവള്‍ അതിവേഗം വളരുകയാണെന്നും ഷമി പറഞ്ഞു. ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനൊപ്പമാണ് ഇപ്പോള്‍ ഐറ.

2014-ലാണ് തന്നേക്കാള്‍ ഹസിന്‍ ജഹാനെ ഷമി വിവാഹം ചെയ്യുന്നത്. 2018 മുതല്‍ ഇരുവരും പിരിഞ്ഞാണ് താമസം. 2019 ബന്ധം വേര്‍പെടുത്തിയിരുന്നു. വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ കാരണം തന്നെ ആത്മഹത്യയുടെ വക്കോളം എത്തിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

ഇത്തവണത്തെ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയാണ് ഷമി കളിക്കാനിറങ്ങുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...