പെലെ മുതല്‍ കാര്‍ലോസ് വരെ; റൊണാള്‍‍ഡോയെ വാഴ്ത്തിപ്പാടി ഫുട്ബോള്‍ ലോകം

ronaldo-2
SHARE

സെഞ്ചൂറിയന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്ക് അഭിനന്ദനങ്ങളുമായി ഇതിഹാസതാരങ്ങളെത്തി. ഈ നേട്ടം തുടരുക, എല്ലാവിധ ഭാവുകങ്ങളും എന്നാണ് ഫുട്ബോള്‍ ഇതിഹാസം പെലെ റൊണാള്‍ഡോയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. ഇംഗ്ലണ്ട്, ബ്രസീല്‍,സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവടങ്ങളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളും അഭിനന്ദന സന്ദേശങ്ങളുമായി എത്തി. 

മനംനിറഞ്ഞ് പുകഴ്ത്താന്‍ റോബര്‍ട്ടോ കാര്‍ലോസ് മടിച്ചില്ല.

റോബര്‍ട്ടോ കാര്‍ലോസ്–‘അര്‍ഹതപ്പെട്ടത്, അത്ഭുതകരമായ കരിയര്‍,റൊണാള്‍ഡോ നീ മഹാനായ കളിക്കാരനും മഹാനായ വ്യക്തിയുമാണ്. എല്ലാ അഭിനന്ദനങ്ങളും.

മാഴ്സലോയുടെ പ്രതികരണം എതിരാളികളെ വെട്ടിയൊഴിഞ്ഞുനേടിയ ഒരു ഹെഡര്‍ പോലെയായിരുന്നു. 

മാഴ്സലോ–‘വളരെ സന്തോഷം തോന്നുന്നു, 100ഗോള്‍ നേട്ടം രാജ്യത്തിനായി കൈവരിക്കുക മികച്ചകാര്യമാണ്. സുഹൃത്തേ നീ രാജ്യത്തിനായി ചെയ്യുന്നതും അതിനുള്ള അര്‍പ്പണവും എനിക്കറിയാം.’

പോര്‍ച്ചുഗീസുകാരുടെ മുഴുവന്‍ ശബ്ദം എന്നനിലയ്ക്കാണ് ന്യൂനോ ഗോമസ് പ്രതികരിച്ചത്

ന്യൂനോ ഗോമസ്–കെട്ടിപ്പിടിച്ച് അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു, നിനക്കൊപ്പം കളിക്കാനായതില്‍ അഭിമാനമുണ്ട്. ഞാന്‍ മാത്രമല്ല എല്ലാ പോര്‍ച്ചുഗീസുകാരും നിന്നില്‍ അഭിമാനം കൊള്ളുന്നു.

ഡീഗോ ഫോര്‍ലാന്‍ പറയാനുള്ള ഒരു പെനല്‍റ്റി കിക്ക് പോലെ മനോഹരമാക്കി 

ഡീഗോ ഫോര്‍ലാന്‍–അഭിനന്ദനങ്ങള്‍, ആശംസകള്‍

റൊണാള്‍ഡോയ്ക്ക് ഗോളടിക്കാന്‍ പാസ് നല്‍കിയതുപോലെയായിരുന്നു നാനിയുടെ പ്രതികരണം

നാനി–ഈ നേട്ടം അതിഗംഭീരം, നിനക്കിതൊക്കെ സാധാരണമാണ് സ്നേഹിതാ,എനിക്കിത് അഭിമാന നിമിഷമാണ്. നിന്നോടൊപ്പം കളിക്കാനായതില്‍ അതി സന്തോഷം

റിയോ ഫെര്‍ഡിനന്‍ഡിന്റേത് ഒരു ഇന്‍ഡയറക്ട് ഫ്രീകിക്കായിരുന്നു

റിയോ ഫെര്‍ഡിനന്‍റ്– കരിയറിലാകെ 100ഗോള്‍ അടിക്കാന്‍ കഴിയാത്തവരുണ്ട്. അപ്പോഴാണ് രാജ്യത്തിനുവേണ്ടി മാത്രം 100ഗോള്‍ നേട്ടം, ഇത് ആവേശം തരുന്നു സുഹൃത്തേ.

എതിരാളിയുടെ ഗോള്‍ ശ്രമം കയ്യ്പിടിയിലൊതുക്കുന്ന മെയ്‌വഴക്കോടെയായിരുന്നു കസിയസിന്റെ പ്രതികരണം

കസിയസ്– ആറു സീസണുകളില്‍ നമ്മള്‍  ഒരുമിച്ചുകളിച്ചു അതിനൊപ്പം ആരോഗ്യകരമായ ശത്രുത്രയും സൂക്ഷിക്കാനായി. അഭിനന്ദനങ്ങള്‍

ഡെക്കോയുടേത് ഒരു ക്ലോസ് റേഞ്ച് ഷോട്ടായിരുന്നു

ഡെക്കോ–നിന്നെപ്പോലെ റെക്കോര്‍ഡ് ബ്രേക്കറായ ഒരുമഹാന് മാത്രമേ 100ഗോള്‍ നേട്ടം കൈവരിക്കാനാകൂ.

എന്നാല്‍ നൂറുഗോള്‍ നേടിയശേഷം റൊണാള്‍ഡോയുടെ പ്രതികരണം ഫുട്ബോള്‍ പ്രേമികളുെട ഹൃദയം തുളയ്ക്കുന്നതായിരുന്നു. ആളൊഴിഞ്ഞ സ്റ്റേഡിയം പൂക്കളില്ലാത്ത പൂന്തോട്ടം പോലെയും കോമാളിയില്ലാത്ത സര്‍ക്കസ് പോലെയെന്നുമാണ് റൊണാള്‍ഡോ പ്രതികരിച്ചത്. ആളൊഴിഞ്ഞ സ്്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാകില്ല. എന്നാലും എല്ലാവരുടെയും ആരോഗ്യം നോക്കിയേ പറ്റൂ. മല്‍സരത്തലേന്ന് നടത്തുന്ന ധ്യാനമാണ് ആളൊഴിഞ്ഞ സ്റ്റേ‍ിഡിയത്തില്‍ കളിക്കാന്‍ ഊര്‍ജം പകരുന്നതെന്നും റൊണാള്‍‍ഡോ പറ​ഞ്ഞു. 

MORE IN SPORTS
SHOW MORE
Loading...
Loading...