ഐ.പി.എൽ ടീമിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി മലയാളിയുടെ കമ്പനി; നേട്ടം

ipl-medical-02
SHARE

ഐ.പി.എൽ 2020ൻറെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി മലയാളിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ കമ്പനിയെ ബി.സി.സി.ഐ നിയോഗിച്ചു.  ഷംഷീർ വയലിലിൻറെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത് കെയറിനാണ് ഐ.പി.എല്ലിൻറെ ഭാഗമാകുന്ന എല്ലാവരുടേയും ആരോഗ്യസംരക്ഷണ ചുമതല. കളിക്കാരുടേതടക്കം കോവിഡ് പരിശോധന നടത്തുന്നതിൻറെ ചുമതലയും വി.പി.എസ് ആണ് നിർവഹിക്കുന്നത്. 

യുഎഇ വേദിയാകുന്ന ഐപിഎല്ലിനായുള്ള  കോവിഡ്  പരിശോധന ഏജൻസിയായി വിപിഎസിനെ നിയമിച്ചതിനു പിന്നാലെയാണ് ടൂർണമെന്റിന്റെ മുഴുവൻ മെഡിക്കൽ കാര്യങ്ങളുടെയും ഉത്തരവാദിത്തവും ബിസിസിഐ ഏൽപ്പിക്കുന്നത്. കളിക്കാർക്കും ടീം മാനേജ്മെൻറ് അടക്കം സ്റ്റാഫുകൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കുമുള്ള എല്ലാ മെഡിക്കൽ സഹായങ്ങളും ലഭ്യമാക്കുകയെന്നതാണ്  ചുമതല. അടിയന്തര മെഡിക്കൽ സേവനങ്ങൾ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ, ആശുപത്രികളിൽ കിടത്തി ചികിത്സ, എയർ ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. കായികാരോഗ്യ രംഗത്തെ വിദഗ്ദരം കോവിഡ് ചികിൽസാരംഗത്ത്  അനുഭവപരിചയമുള്ളവരുമടങ്ങുന്ന പ്രത്യേക മെഡിക്കൽ സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയും ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയും ഐപിഎല്ലുമായി ബന്ധപ്പെട്ട മെഡിക്കൽ കാര്യങ്ങൾക്കുള്ള പ്രത്യേക കേന്ദ്രങ്ങളായി പ്രവർത്തിക്കും. അതേസമയം, കളിക്കാർക്കടക്കം നിശ്ചിത ഇടവേളകളിൽ കോവിഡ് പരിശോധന തുടരുകയാണ്. കോവിഡ് പൊസീറ്റീവാകുന്നവർക്ക് ഐസൊലേഷനിൽ പരിചരണം ലഭ്യമാക്കുന്നതടക്കം കാര്യങ്ങളും വിപിഎസ് ആണ് ഒരുക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...