റോണോ @ 100; കണക്കിലെ കിറുകൃത്യത

rono-wb
SHARE

രാജ്യാന്തര ഫുട്ബോളില്‍ നൂറുഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍‍ഡോ. 17വര്‍ഷമായി പോര്‍ച്ചുഗലിനായി കളിക്കുന്ന റൊണാള്‍ഡോ 2016ല്‍ ടീമിനെ യൂറോ കപ്പ് ചാംപ്യന്മാരുമാക്കി.

ജാമതീയ രൂപങ്ങളുടെ സങ്കലനമാണ് റൊണാള്‍ഡോ കളത്തില്‍ തീര്‍ക്കുന്നത്. സാങ്കേതികത്തികവുള്ള ഫുട്ബോള്‍ കരുത്തിന്റെ മൂര്‍ത്തഭാവം.  ഹഡര്‍ ഗോളുകളിലും ഫ്രീകിക്ക്, പെനല്‍റ്റി ഗോളുകളിലും റൊണാള്‍‍ഡോയുടെ കണക്കിലെ കൃത്യതകാണാം. വായുവില്‍ ഉയര്‍ന്നുചാടുമ്പോള്‍ ശരീരം ബാലന്‍സ് ചെയ്യുന്നതിന് റൊണാള്‍ഡ‍ോ കാണിക്കുന്ന മിടുക്കിന് പകരം വയ്ക്കാനൊന്നുമില്ല. 100രാജ്യാന്തര ഗോളുകളിലെ 24 ഗോളുകള്‍ ഹെഡര്‍ ഗോളായിരുന്നു. പത്ത് ഫ്രീകിക്ക് ഗോളുകളും 11 പെനല്‍റ്റിയും.  നൂറുഗോളുകളില്‍ 80ഗോളും നേടിയത് ബോക്സിനുള്ളില്‍ നിന്ന്. അങ്ങനെ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 165തവണ ഇറങ്ങിയപ്പോള്‍ 101ഗോള്‍ സ്വന്തം പേരില്‍ ചേര്‍ത്തു.  

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലാസ് എന്തെന്ന് വ്യക്തമാക്കുന്നതായിരുന്നു 2018ലെ ലോകകപ്പില്‍ സ്പെയിനെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍.    2019ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ ഹാട്രിക് പ്രകടനം ആണ് മറ്റൊന്ന്. അതിലെ മൂന്നാം ഗോള്‍ പ്രതിരോധനിരയെ കൊതിപ്പിച്ച് നേടിയതായിരുന്നു,  

2003ലാണ് റൊണാള്‍ഡ‍ോ പോര്‍ച്ചുഗലിനായി ആദ്യം കളത്തിലിറങ്ങുന്നത്. ആദ്യവര്‍ഷം രണ്ടുമല്‍സരം, ഗോളില്ല. 2004ല്‍ ഗ്രീസിനെതിരെ ഹെഡര്‍ ഗോളിലൂടെ രാജ്യന്തര കരിയറിലെ ആദ്യഗോളെത്തി. 25ാം ഗോള്‍ 2010ല്‍ ഐസ്‌ലന്‍ഡിനെതിരെയും 50ാം ഗോള്‍ 2014ല്‍ ഘാനക്കെതിരെയും നേടി.  ഇനി മുന്നിലുള്ളത് ഇറാന്റെ അലി ദായി മാത്രം. മറികടക്കാന്‍ വേണ്ടത് ഒന്‍പത് ഗോള്‍ മാത്രം. 

MORE IN SPORTS
SHOW MORE
Loading...
Loading...