നടപടി ഒഴിവാക്കാന്‍ 7 മിനിറ്റ് വാദിച്ച് ജോക്കോവിച്ച്; മക്കെന്‍‍റോയും സെറീനയും മുന്‍ഗാമികള്‍

novac-djkovic-03
SHARE

‘കോര്‍ട്ടില്‍ എന്റെ പെരുമാറ്റം മോശമാണെങ്കില്‍ പിന്നെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല’ പോയിന്റ് നഷ്ടപ്പെട്ടാല്‍ റാക്കറ്റ് തല്ലിപ്പൊട്ടിക്കുന്ന ജോക്കോവിച്ച്, പന്ത് അടിച്ചുതെറിപ്പിക്കുന്ന ജോക്കോവിച്ച്.  എന്തിന് ഇത്തരം പെരുമാറ്റം എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഒരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ജോക്കോവിച്ചിന്റെ മറുചോദ്യമായിരുന്നു ഇത്. ഒടുക്കം കര്‍മഫലം പോലെ ജോക്കോവിച്ചിനെതിരെ മോശം പെരുമാറ്റത്തിന് നടപടിവന്നിരിക്കുന്നു. 

അതും ഫെഡററും നദാലും ഇല്ലാത്ത,  എളുപ്പത്തില്‍ വിജയിക്കാമായിരുന്ന,  ഒരു ഗ്രാന്‍‍സ്ലാം ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍. പോയിന്റ് നഷ്ടപ്പെട്ട ദേഷ്യത്തില്‍ ജോക്കോവിച്ച് അടിച്ചുകളഞ്ഞ പന്ത് കൊണ്ടത് ലൈന്‍ ജഡ്ജിന്റെ തൊണ്ടയില്‍. നിലത്തുവീണ ലൈന്‍ ജഡ്ജിനെ പിടിച്ചെഴുന്നേല്‍പ്പിക്കാനും ശ്രുശ്രൂഷിക്കാനും മാപ്പുപറയാനും ജോക്കോവിച്ച് മറന്നില്ല. എങ്കിലും നിയമം നിയമത്തിന്റെ വഴിക്കുപോയി. മനപ്പൂര്‍വമല്ല പന്തടിച്ചത് എന്നാണ് റഫറി സോറെന്‍ ഫ്രീമെല്ലിനുമുന്നില്‍ ജോക്കോവിച്ച് ഉയര്‍ത്തിയ വാദം. പക്ഷേ ടെന്നിസ് നിയമപുസ്തകത്തിലെ വരികള്‍ പറഞ്ഞുകൊണ്ടാണ് റഫറി ജോക്കോവിച്ചിന്റെ വാദങ്ങളെ തകര്‍ത്തത്. 

ടെന്നിസ് കോര്‍ട്ടിലെ ബാഡ്ബോയ് 

2016 ഫ്രഞ്ച് ഓപ്പണില്‍  തോമസ് ബെര്‍ഡിച്ചിനെതിരായ മല്‍സരത്തിലാണ് കലികയറിയ ജോക്കോവിച്ചിനെ കണ്ടത്.  ദേഷ്യത്തില്‍ വലിച്ചെറിഞ്ഞ റാക്കറ്റ് ലൈന്‍ജഡ്ജിന് അരികിലൂടെ തൊട്ടുതൊട്ടില്ല എന്നപോലെ തെറിച്ചുപോയി. അതേവര്‍ഷം ഡൊമനിക് തീമിനെതിരായ എടിപി ഫൈനല്‍സില്‍ ജോക്കോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് ഗ്യാലറിയില്‍ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന സ്വന്തം കോച്ചിങ് സ്റ്റാഫിലെ അംഗത്തിന്റെ ദേഹത്താണ് കൊണ്ടത്. ഇതൊന്നും ഞാന്‍ ആദ്യമായി ചെയ്യുന്നതല്ല എന്നായിരുന്നു അന്ന് ജോക്കോവിച്ചിന്റെ മറുപടി.

മക്കെന്‍‍റോ മുതല്‍ ജോക്കോവിച്ച് വരെ 

മോശം പെരുമാറ്റത്തിന്റെ പേരില്‍ ആദ്യമായി ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെടുന്നത് ഇതിഹാസം ജോണ്‍ മക്കെന്‍‍റോയാണ് . 1990 ഓസ്ട്രേലിയന്‍ ഓപ്പണിടെയാണ് മക്കെന്‍‍‍റോയ്ക്കെതിരെ നടപടി വന്നത്. 1995 വിംമ്പിള്‍ഡന്‍ ഡബിള്‍സില്‍ ബ്രിട്ടീഷ് ജോഡികളായ ടിം ഹെന്‍മാനും ജെറമി ബേറ്റ്സും പുറത്താക്കപ്പെട്ടു. ഹെന്‍മാന്‍ അടിച്ചകറ്റിയ പന്ത് കൊണ്ടത് ബോള്‍ എടുത്തുകൊടുക്കാന്‍ നിന്നിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍. ജെഫ് റ്റരാന്‍ഗോ, കാര്‍സ്റ്റന്‍ ഏരിയെന്‍സ് എന്നിവരും ഗ്രാന്‍സ്ലാമിനിടെ നടപടി നേരിട്ടിട്ടുണ്ട്.  2009 യു.എസ് ഓപ്പണില്‍ ലൈന്‍ ജഡ്ജിനെതിരെ മോശം ഭാഷയില്‍ സംസാരിച്ചതിന് സെറീന വില്യംസും നടപടിനേരിട്ടിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...