മൂവായിരം മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ഇന്നും മോളി ചാക്കോയ്ക്ക് സ്വന്തം; ആദരിക്കാതെ കായികലോകം

molly2
SHARE

ഇന്ന് ദേശീയ കായികദിനം. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഇന്ന് രാജ്യം കായിക പ്രതിഭകളെ ആദരിക്കുമ്പോള്‍ അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കാതെ ഒരു അതീലിറ്റുണ്ട്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് മെ‍ഡല്‍ ജേതാവ് മോളി ചാക്കോയാണ് ആ താരം.

കായിക ഇന്ത്യയുടെ ഹൃദയം കവര്‍ന്ന ഈ മലയാളി താരത്തിന്റെ പേരിലാണ് ഇപ്പോഴും മൂവായിരം മീറ്ററിലെ ദേശീയ റെക്കോര്‍ഡ്. 1994ല്‍ 9മിനിറ്റും 6ദശാംശം 42സെക്കന്‍ഡിലും മൂവായിരം മീറ്റര്‍ മറികടന്ന മോളി ചാക്കോയെ മറികടക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും ഒരു വെങ്കലവും സാഫ് ഗെഫിയിംസില്‍ റെക്കോര്‍ഡോടെ രണ്ട് സ്വര്‍ണം നേടിയിട്ടും അര്‍ജുന പുരസ്കാരമോ ധ്യാന്‍ചന്ദ് പുരസ്കാരമോ ഇതുവരെ നല്‍കിയിട്ടില്ല.

1984 ല്‍ കോരുത്തോട് സികെഎംഎച്ച്എസിലെ താരമായി ഉയര്‍ന്ന മോളിയുടെ പേരിലായിരുന്നു ഒരുകാലത്ത് 1500മീറ്ററിലെയും റെക്കോര്‍ഡ്.

കായികതാരങ്ങള്‍ക്ക് നല്‍കുന്ന ആജീവനാന്ത ബഹുമതിയായ ധ്യാന്‍ചന്ദ് പുരസ്കാരത്തിനുപോലും പരിഗണിക്കാത്തതിന്റെ നിരാശ താരം മറച്ചുവയ്ക്കുന്നില്ല.

ഒരു മെഡല്‌ ജേതാവിനെപ്പോലും സൃഷ്ടിക്കാത്തവര്‍ക്ക് മികച്ച പരിശീലകനുള്ള ദ്രോണാചാപ്യ പുരസ്കാരം നല്‍കിയിട്ടുള്ള രാജ്യം അടുത്തകായികദിനത്തിന് മുമ്പെങ്കിലും മോളി ചാക്കോയോട് നീതി പുലര്‍ത്തുമെന്ന് കരുതാം.

MORE IN SPORTS
SHOW MORE
Loading...
Loading...