ബാർസ തീരുമാനം ഉടൻ; മെസിക്കായി വന്‍തുകയും 3 താരങ്ങളും സിറ്റി ഓഫർ

messi-28
SHARE

മെസി–ബാര്‍സ ബന്ധം ദിനംപ്രതി വഷളാവുകയാണ്. ബാര്‍സ വിടാനുള്ള കാരണങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് മെസിയുമായി അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ബാര്‍സിലോനയും തീരുമാനം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. അതിനിടെ ബാര്‍സിലോനയില്‍ നിന്ന് മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുമെന്ന് അഭ്യൂഹം ശക്തിപ്പെടുകയാണ്. 

ബാര്‍സയുടെ പ്രഖ്യാപനം എപ്പോള്‍

മെസിയുമായുള്ള ബന്ധം തുടരുന്നകാര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ അടുത്തയാഴ്ച തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സ്പെയിനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാകും പ്രഖ്യാപനം. കരാറില്‍ നിന്ന് സ്വതന്ത്രനാക്കണമെന്ന മെസിയുടെ അഭ്യര്‍ഥന അംഗീകരിക്കാനാണ് തൊണ്ണൂറുശതമാനവും സാധ്യത. കരാറിന്റെ നൂലാമാലകളില്‍ ക്ലബ്ബ് മാനേജ്മെന്റ്  പിടിച്ചുനില്‍ക്കാനുള്ള സാധ്യത കുറവുമാണ്. അടുത്തവര്‍ഷം ആദ്യം ക്ലബ്ബ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പുതിയസാഹചര്യം മുതലെടുക്കാനാണ് നീക്കം. 

സിറ്റി ഉറപ്പിച്ചോ?

ബാര്‍സയുമായുള്ള കരാറില്‍ നിന്ന് സ്വതന്ത്രനാക്കണമെന്ന മെസിയുടെ അഭ്യര്‍ഥന പുറത്തുവന്നതോടെ മെസി എവിടേക്ക് എന്ന ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. മാഞ്ചസ്്റ്റര്‍ സിറ്റിയുമായി കരാറിന് അടുത്തുവരെയെത്തിയതാണ് റിപ്പോര്‍ട്ട്. 100കോടി യൂറോയും (എകദേശം 900കോടി രൂപ) മൂന്ന് താരങ്ങളെയും ബാര്‍സയ്ക്ക് വിട്ടുകൊടുത്ത് മെസിയെ മാഞ്ചസ്റ്ററിലെത്തിക്കാനണ് സിറ്റിയുടെ നീക്കം. സിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്റര്‍ ഫെറാ‍ന്‍ സോറിനോ ബാര്‍സിലോനയിലുള്ളത് കരാര്‍ എകദേശ ധാരണയില്‍ എത്തിയതിന്റെ സൂചനയാണ്. ബെര്‍ണാഡോ സില്‍വ, എറിക് ഗാര്‍ഷ്യ, ഗബ്രിയേല്‍ ജിസ്യൂസ് എന്നീ താരങ്ങളെയാണ് സിറ്റി ബാര്‍സയ്ക്ക് വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. എന്നാല്‍ സില്‍വയോട് ബാര്‍സയ്ക്ക് താല്‍പര്യമില്ല. സില്‍വയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കരാറില്‍ നിന്ന് മെസിയെ സ്വതന്ത്രനാക്കിയില്ലെങ്കില്‍ എകദേശം ആറായിരം കോടിരൂപയാണ് മെസിയെ സ്വന്തമാക്കുന്ന ക്ലബ്ബ് കൈമാറേണ്ടത്. എന്നാല്‍ സ്വതന്ത്രനാക്കാന്‍ തീരുമാനിച്ചാല്‍ ഈ തുകയില്‍ മാറ്റം വരും. യൂവേഫയുടെ നിയമനുസരിച്ച് ഒരുതാരത്തിനായി ക്ലബ്ബുകള്‍ക്ക് ചെലവഴിക്കാവുന്ന തുകയില്‍ നിയന്ത്രണമുണ്ട്. അതുകൊണ്ടാണ് 100കോടി യൂറോയും മൂന്ന് താരങ്ങളുമെന്ന ഓഫറുമായി മാഞ്ചസ്റ്റര്‍ സിറ്റി നില്‍ക്കുന്നത.്

മെസി എന്തൊക്കെ പറയും?

ക്ലബ്ബ് വിടാനുള്ള കാരണം പ്രഖ്യാപിക്കുന്നമെന്ന് പറയുമ്പോള്‍ ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇതുവരെ ഒന്നും മെസി പറഞ്ഞിട്ടില്ല. കരാറില്‍ നിന്ന് സ്വതന്ത്രനാക്കണമെന്ന് ക്ലബ്ബിനോട് അഭ്യര്‍ഥിച്ചശേഷം മെസി ആകെ ക്ലബ്ബുമായി നടത്തിയ ആശയവിനിമയം കോവിഡ് പിസിആര്‍ ടെസ്റ്റിന് തയാറെന്നും തിങ്കളാഴ്ചത്തെ പ്രീസീസണ്‍ പരിശീലനത്തില്‍ പങ്കെടുക്കാമെന്നുമാണ്.  ക്ലബ്ബ് മാനേജ്മെന്റുമായി താരങ്ങളുടെ കൈമാറ്റത്തിലും ടീം തിര​​ഞ്ഞെടുപ്പിലും മെസി നടത്തിയ ഇടപെടലുകളും അതിന്റെ അലയൊലികളും പുറത്തുവന്നാല്‍ അതിന്റെ നാണക്കേട്കൂടി ബാര്‍സിലോന ചുമക്കേണ്ടിവരും. ഇത് ഒഴിവാക്കാന്‍ ക്ലബ്ബ് പരിശ്രമിക്കും. എന്തായാലും ക്ലബ്ബ് വിടാനുള്ള തീരുമാനം ആരാധകരെ ബോധ്യപ്പെടുത്തിയശേഷമായിരിക്കും മെസിയുടെ പുതിയ സീസണ്‍ ആരംഭിക്കുക.

MORE IN SPORTS
SHOW MORE
Loading...
Loading...