ഗ്രൗണ്ടിന് പുറത്തേക്ക് ഒബ്രീന്റെ കൂറ്റൻ സിക്സർ; സ്വന്തം കാറിന്റെ ചില്ലു തകർന്നു

cricket-car-new
SHARE

അയർലൻഡ് താരം കെവിൻ ഒബ്രീൻ ഡബ്ലിനിൽ നടന്ന ആഭ്യന്തര മത്സരത്തിനിടെ പറത്തിയ പടുകൂറ്റൻ സിക്സർ പതിച്ച് സ്റ്റേഡിയത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന അദ്ദേഹത്തിന്റെ തന്നെ കാറിന്റെ ചില്ല് തകർന്നു. വ്യാഴാഴ്ചയാണ് സംഭവം. അയർലൻഡിൽ നടക്കുന്ന പ്രൊവിൻഷ്യാൽ ട്വന്റി20 ട്രോഫിയിൽ ലെയ്ൻസ്റ്റർ ലൈറ്റ്നിങ്ങിന്റെ താരമാണ് കെവിൻ ഒബ്രീൻ. മത്സരത്തിൽ ലെയ്ൻസ്റ്റർ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. അർധസെഞ്ചുറി നേടിയ ഇന്നിങ്സിനിടെ പറത്തിയ എട്ടു സിക്സറുകളിലൊന്നാണ് ഗ്രൗണ്ടിനു വെളിയിൽ പതിച്ച് അവിടെ നിർത്തിയിട്ടിരുന്ന ഒബ്രീന്റെ തന്നെ കാർ തകർന്നത്.

വമ്പനടികൾക്ക് പേരുകേട്ട ഒബ്രീൻ 37 പന്തിൽ മൂന്നു ഫോറും എട്ടു സിക്സും സഹിതം അടിച്ചുകൂട്ടിയത് 82 റൺസ്. മത്സരത്തിനിടെ സ്വന്തം സിക്സർ പതിച്ച് തകർന്ന ഒബ്രീന്റെ കാറിന്റെ ചിത്രം അയർലൻഡ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. അടുത്ത തവണ കാർ കുറച്ചുകൂടി ദൂരെ പാർക്ക് ചെയ്യുമെന്ന് ഒബ്രീനും ട്വീറ്റ് ചെയ്തിട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...