കളമൊഴിഞ്ഞ് നവോമി ഒസാക്കയും താരങ്ങളും; പ്രതിഷേധം കനക്കുന്നു

osaka-pic
SHARE

'ഒരു കായികതാരം എന്നതിലുപരി ഞാന്‍ ഒരു കറുത്തവര്‍ഗക്കാരിയാണ്’. വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ നിന്ന് പിന്‍മാറികൊണ്ട് ജാപ്പനീസ് ഹെയ്തി വംശജയായ നവോമി ഒസാക്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വരികള്‍. അമേരിക്കയിലെ കെനോഷയില്‍ ജേക്കബ് ബ്ലെയ്ക്ക് എന്ന കറുത്തവര്‍ഗക്കാരനായ യുവാവിനെ മൂന്നുമക്കളുടെ മുന്നില്‍വെച്ച് പൊലീസ് വെടിവെച്ചു വീഴ്ത്തിയതാണ് നവോമി ഒസാക്കയുടെ പ്രതിഷേധത്തിന് കാരണം

ഏഴുതവണ നിറയൊഴിച്ച് ബ്ലെയ്ക്കിനെ വീഴ്ത്തി

ഗാര്‍ഹിക പീഡനത്തിന് പരാതി ലഭിച്ചതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ബ്ലേക്ക് സ്വന്തം വാഹനത്തില്‍ കയറാന്‍ ശ്രമിച്ചു. ഇതോടെയാണ് അരയ്ക്കുതാഴെ ഏഴുവതവണ വെടിയുതിര്‍ത്തത്. പത്തുവയസില്‍ താഴെ പ്രായമുള്ള ബ്ലേക്കിന്റെ കുഞ്ഞുങ്ങള്‍ വാഹനത്തിലുണ്ടായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലുള്ള ബ്ലേക്കിന്റെ അരയ്ക്കുതാഴെ തളര്‍ന്നുപോയെന്ന് കുടുംബം വെളിപ്പെടുത്തി.  ഏതാനം സ്ത്രീകള്‍ തമ്മില്‍ നടന്ന തര്‍ക്കം പരിഹാരിക്കാന്‍ ശ്രമിക്കുകയാണ് ബ്ലേക്ക് ചെയ്തതെന്നും ഇദ്ദേഹത്തിന് തര്‍ക്കത്തില്‍ പങ്കിലെന്നും വാദമുണ്ട്. ഒൗദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

osaka-pic-new

പിന്തുണയുമായി ബരാക്ക്  ഒബാമ

 കളമൊഴിഞ്ഞുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കംകുറിച്ചത് എന്‍ ബി എ ടീമായ മില്‍വാക്കി ബക്ക്സാണ്.  ഒര്‍ലാന്‍ഡോ മാജിക്കിനെതിരായ എന്‍ബിഎ പ്ലേ ഓഫ് മല്‍സരത്തിന് മുമ്പുള്ള വാം അപ്പിന് ടീം കളത്തിലിറങ്ങിയില്ല.  പിന്നാലെ മൂന്ന് പ്ലേ ഓഫ് മല്‍സരങ്ങള്‍ മാറ്റിവച്ചതായി എന്‍ ബി എയുടെ അറിയിപ്പെത്തി. എന്‍ ബി എയുടെയും മില്‍വാക്കി ബക്ക്സിന്റെയും നിലപാടിനെ പ്രശംസിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ട്വീറ്റ് ചെയ്തു. 

പ്രതിഷേധങ്ങള്‍ക്ക് കരുത്തേകി അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലെ മല്‍സരങ്ങളും മാറ്റിവച്ചു. മയാമി – അറ്റ്്ലാന്റ, ഡാലസ്, കോളോറാഡോ, റയല്‍ സാള്‍ട്ട്്്ലേക്ക് – ലോസ് ആഞ്ചലസ് എഫ്സി, സാന്‍ഹോസെ – പോര്‍ട്്്ലാന്‍ഡ്, എല്‍ എ ഗാലക്സി– സിയാറ്റില്‍ മല്‍സരങ്ങളാണ് മാറ്റിവച്ചത്.  താരങ്ങള്‍ കളത്തിലിറങ്ങാതെ പ്രതിഷേധിച്ചതോടെ മേജര്‍ ലീഗ് ബേസ്ബോളിലെ മൂന്നു മല്‍സരങ്ങളും മാറ്റിവയ്ക്കേണ്ടിവന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...