പാണ്ഡ്യ ഭാര്യയെ ചുംബിക്കുന്ന ചിത്രം നീക്കി ഇൻസ്റ്റഗ്രാം; പിന്നീട്

hardik-pandya
SHARE

'കമ്യൂണിറ്റി ഗൈഡ്‌ലൈൻസിന് വിരുദ്ധം.' ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഭാര്യയും ബോളിവുഡ് താരവുമായ നടാഷ സ്റ്റാൻകോവിച്ചിനെ ചുംബിക്കുന്ന ചിത്രം നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. പാണ്ഡ്യ നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണിത്. ഈ ചിത്രം നീക്കിയതായി അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റഗ്രാമിന്റെ അറിയിപ്പ് സഹിതം നടാഷ വീണ്ടും പോസ്റ്റിട്ടതോടെ ആദ്യം ‘അപ്രത്യക്ഷ’മായ ചിത്രം തിരിച്ചെത്തി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ പതിപ്പിനായി ടീമിനൊപ്പം യുഎഇയിലേക്കു പോകുന്നതിന് വീടു വിട്ടതിനു പിന്നാലെയാണ് #alreadymissyou എന്ന ഹാഷ്ടാഗ് സഹിതം ചുംബന ചിത്രം നടാഷ പോസ്റ്റ് ചെയ്തത്. ചിത്രം നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസിന് വിരുദ്ധ’മാണെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാം ചിത്രം നീക്കിയത്.

ചിത്രം നീക്കുന്നതിനുള്ള കാരണമായി പ്രത്യക്ഷപ്പെട്ട സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം വീണ്ടും പോസ്റ്റിട്ടതോടെ രംഗം മാറി. ‘ഇത് ശരിക്കും ഉള്ളതാണോ?’ എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതോടെ നടാഷ പോസ്റ്റ് ചെയ്ത ചിത്രം അവരുടെ പേജിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു.

MORE IN SPORTS
SHOW MORE
Loading...
Loading...