എന്റെ ആദ്യ കാർ മാരുതി 800; കണ്ടെത്താൻ സഹായിക്കുമോ?; സച്ചിൻ ചോദിക്കുന്നു

sachin-car
SHARE

തന്റെ പഴയ കാറായ മാരുതി 800 കണ്ടെത്താൻ ആരാധകരോട് സഹായം ചോദിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുക്കർ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ജീവിതയാത്രയുടെ തുടക്കകാലത്ത് ഒപ്പമുണ്ടായിരുന്ന പ്രിയ വാഹനത്തെ പറ്റി മനസ് തുറന്നത്.

‘എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ പക്കലില്ല. ആ കാർ ഇപ്പോൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം.’ സച്ചിൻ പറയുന്നു.

ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡറായ സച്ചിൻ ടെണ്ടുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരം ബ്രാഡ്മാൻ 29 സെഞ്ചുറി കൊപ്പം സച്ചിൻ തൻറെ പേര് കൂടി ചേർത്ത് വച്ചപ്പോൾ ഫെരാരി അദ്ദേഹത്തിന് ഒരു സൂപ്പർ കാർ സമ്മാനമായി നൽകിയിരുന്നു. തുടർന്ന് ബിഎംഡബ്ല്യു ഐ8 സെവൻസ് തുടങ്ങി നിരവധി ആഡംബരകാറുകൾ സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്. 

തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാറുകളിൽ ഒന്നായിരുന്നു മാരുതി 800 സച്ചിൻ പല ഇൻറർവ്യൂകളിൽ വ്യക്തമാക്കിയിട്ടുണ്ട്. ആ കാർ വീണ്ടും കണ്ടെത്താനുള്ള സഹായമാണ് ഇപ്പോൾ ആരാധകരോട് തേടിയിരിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...