പ്രായം വെറും 11 വയസ്; നെയ്മര്‍ക്കും എംബപ്പെയ്ക്കും എതിരാളി

embape-story
SHARE

നെയ്മര്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിന്റെ സീനിയര്‍ ടീമില്‍ കളിച്ചുതുടങ്ങിയ അതേ വര്‍ഷം ഇങ്ങ് ജര്‍മനിയിലെ സാക്സൊനി ജില്ലയില്‍ ഒരു ഫുട്ബോള്‍ ക്ലബ് പിറവിയെടുത്തു.  ജര്‍മന്‍ ലീഗിലെ ഏറ്റവും താഴ്ന്ന അഞ്ചാം ഡിവിഷനിലായിരുന്നു തുടക്കം. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം നെയ്മര്‍ റെക്കോര്‍ഡ് തുകയ്ക്ക് ബാര്‍സിലോനയിലെത്തിപ്പോഴേയ്ക്കും സാക്സൊനിയിലെ ക്ലബ് ബുണ്ടസ് ലീഗ രണ്ടാം ഡിവിഷനിലെത്തി. തൊട്ടടുത്തവര്‍ഷം ബയണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്മുണ്ട് തുടങ്ങിയ വമ്പന്‍മാര്‍ കളിക്കുന്ന ബുണ്ടസ് ലീഗയില്‍.  ഇന്ന് നെയ്മറും എംബാെപ്പയും അടങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരായ പി എസ് ജിയെ നേരിടാന്‍ ഒരുങ്ങുകയാണ് 11 വര്‍ഷം മുമ്പ് രൂപം കൊണ്ട ഈ കുഞ്ഞന്‍ ക്ലബ്. സാക്സൊനിയുടെ അഭിമാനമായ ആര്‍.ബി ലൈപ്സിഗ്.  

റൊണാള്‍ഡോയെയും മെസിയെയുകാള്‍ പ്രായം കുറഞ്ഞ ജൂലിയന്‍ നെഗെല്‍സ്മാനാണ് ലൈപ്സിഗിന്റെ  പരിശീലകന്‍. 33 കാരന്‍. 19ാം വയസില്‍ ഫുട്ബോള്‍  കരിയറിനോട് വിടപറഞ്ഞ െനഗെല്‍സ്മാന്‍  28ാം വയസില്‍ പരിശീലകനായി. പ്രഫഷണല്‍  ഫുട്ബോള്‍ താരമായിരിക്കെ ഒരിക്കല്‍ പോലും ആദ്യ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാനായിരുന്നു നെഗെല്‍സ്മാന്‍. തോറ്റുപോയ ഫുട്ബോള്‍ താരം പക്ഷേ മിടുമിടുക്കനായ പരിശീലകനായി

28 ഗോളുമായി  ബുണ്ടസ് ലീഗ് ടോപ് സ്കോറേഴ്സ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലൈപ്സിഗിന്റെ  ടിമോ വെര്‍ണറെ പൊന്നുംവില നല്‍കിയാണ് ഇംഗ്ലീഷ് ക്ലബ് ചെല്‍സി സ്വന്തമാക്കിയത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്്ലറ്റികോ മഡ്രിഡിനെതിരെ വെര്‍ണര്‍ ഇല്ലാതെയാണ് ലൈപ്സിഗ് ഇറങ്ങിയത്. നല്ലൊരു ഫിനിഷര്‍ ഇല്ലാതിരുന്നിട്ടും 2–1ന് അത്്ലറ്റികോെയ അട്ടിമറിച്ച് സെമിഫൈനലിലേയ്ക്ക്. 

രാത്രി 12.30ന് നടക്കുന്ന സെമിഫൈനല്‍ പോരാട്ടം ഒരു ദാവിദ് – ഗോലിയാത്ത് മല്‍സരമാണ്. നെയ്മര്‍, എംപാപ്പെ, ഇക്കാര്‍ഡി, കിംപെംബെ, നവാസ് തുടങ്ങിയ ലോകത്തര പേരുകള്‍ക്ക് പകരം വയ്ക്കാന്‍ ലൈപ്സിഗിന് ഒന്നുമില്ല. ഒരു നല്ല ഫിനിഷര്‍ പോലും. പക്ഷേ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവനെയാണ് ഭയക്കേണ്ടതും. 

MORE IN SPORTS
SHOW MORE
Loading...
Loading...