ധോണി ബിജെപിയിലേക്കോ? രാഷ്ട്രീയ ക്രീസിലെ അഞ്ച് സാധ്യതകള്‍ ഇങ്ങനെ

dhoni-amit-shah-02
ഫയൽ ചിത്രം
SHARE

വരവുപോലെ തന്നെ പോക്കും അപ്രതീക്ഷിതമെങ്കിലും ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ് പ്രേമികളുടെ ഓർമയുടെ ക്രീസിൽ എക്കാലവും തിളങ്ങി നില്‍ക്കും. ഈ ജനപ്രീതിയാണ് ബിജെപി ഉറ്റുനോക്കുന്നതും. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമ്പോള്‍ ഇനി എങ്ങോട്ടെന്ന് ചോദ്യം പ്രസക്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക് എത്തുമോ? ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തുമോ?

ബിസിസിഐ തലപ്പത്തേക്ക് വരുമോ?

ബിസിസിഐയുടെ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകന്‍ ജയ് ഷായും ആണ്. സൗരവ് ഗാംഗുലി ഐസിസി തലപ്പത്തേക്ക് പോയാലും ജയ് ഷാ ആയിരിക്കും ബിസിസിഐയുടെ തലപ്പത്ത് എത്തുക. ജയ് ഷാ വരുമ്പോള്‍ രണ്ടാമതൊരു അധികാരകേന്ദ്രമായി എംഎസ് ധോണി എത്താനുള്ള സാധ്യത കുറവാണ്. 

ഐപിഎല്ലില്‍ തുടരുമോ?

ഈ സീസണിലും അടുത്ത സീസണിലും ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഉണ്ടാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. ചിലപ്പോള്‍ അത് 2022വരെ തുടര്‍ന്നേക്കാം എന്നുംപറയുന്നു. എന്നാല്‍ അതിനപ്പുറം ധോണി ഐപിഎല്ലില്‍ ഉണ്ടാകുമെന്ന് പറയാത്തതുകൊണ്ടാണ് ധോണി ബിജെപിയിലേക്ക് എത്തുമെന്നതിന്റെ സാധ്യത കൂട്ടുന്നത്. 

ധോണി ബിജെപിയിലെത്തുമോ?

2007ലെ ട്വന്റി 20 ലോകകപ്പ് ജയത്തിനുശേഷം ധോണിയുടെ നീക്കങ്ങളും തീരുമാനങ്ങളും ബ്രാന്‍ഡ് ധോണിയിലേക്കുള്ളതായിരുന്നു. അത്  വിജയിക്കുകയും ചെയ്തു. അതിനാല്‍ ഈ വിരമിക്കല്‍ ധോണിയുടെ കളത്തിനുപുറത്തെ ആദ്യ ചുവടുവയ്പ്പായി കരുതാം. 

ബിജെപിയിലേക്കുള്ള അഞ്ച് സാധ്യതകള്‍ എങ്ങനെ?

1. ഇപ്പോള്‍  രാജ്യസഭയില്‍ കെ.ടി.എസ്. തുളസിയുടെ കാലാവധി കഴി‍ഞ്ഞിട്ടുണ്ട്. ഇതിന് പകരമായി ധോണി എത്താനുള്ള സാധ്യത വിദൂരമാണ്. 

2. 2022 ആകുമ്പോഴേക്കും നോമിനേറ്റ് ചെയ്ത രാജ്യസഭാംഗങ്ങളുടെ ഒന്നിലേറെ ഒഴിവുകള്‍ ഉണ്ടാകും. 2022വരെ ധോണി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഉണ്ടാകും എന്നുപറയുന്നതും ഇതും കൂട്ടിവായിച്ചാല്‍ ധോണി രാജ്യസഭയിലെത്താനുള്ള സാധ്യത കൂടുതലാണ്. 

3. ധോണി വിരമിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ് ചില സൂചനകള്‍ നല്‍കുന്നു. ട്വീറ്റ് സ്വാഭാവികം എന്ന് പറയാമെങ്കിലും 2019ലെ തിരഞ്ഞെടുപ്പ് വേളയില്‍ റാഞ്ചിയിലെത്തിയ അമിത് ഷാ ധോണിയുടെ വീട്ടിലെത്തിയത് താരവുമായുള്ള അടുപ്പം വ്യക്തമാക്കുന്നു. നല്ല നേതൃപാടവമുള്ള ജാര്‍ഖണ്ഡിലെ ജനപ്രിയ താരമായി ധോണിയുടെ ബ്രാന്‍ഡ് അമിത് ഷായ്ക്കും ഇഷ്ടപ്പെട്ടെന്ന് വ്യക്തം

4. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ മുക്തി മോര്‍ച്ചയുടെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന ബിജെപി, ജാര്‍ഖണ്ഡിലെ ഏറ്റവും സ്വാധീനമുള്ള ധോണിയുടെ സേവനംതേടിയാല്‍ അത്ഭുതപ്പെടാനില്ല. 82 അംഗ നിയമസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ 26 അംഗങ്ങളാണുള്ളത്.  2024ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലോ, 2024ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലോ ആകാം. 

5. ഇനിയും ധോണിയും ബിജെപിയുമായുള്ള സൗഹൃദം വ്യക്തമാക്കാന്‍ ഒരു കാര്യംകൂടി. ഒത്തുകളി വിവാദത്തില്‍പ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ രണ്ടുവര്‍ഷം കൊണ്ട് ടീം ഐപിഎല്ലിലേക്ക് തിരിച്ചെത്തി. അന്ന് ബിസിസിഐയുെട പ്രസിഡന്റ് ഇപ്പോഴത്തെ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ആയിരുന്നു. 

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കുന്ന ധോണി, കളിക്കാരന്‍ എന്ന നിലയില്‍ ശോഭിച്ചില്ലെങ്കില്‍ അടുത്തവര്‍ഷങ്ങളില്‍ ടീമിന്റെ മെന്ററായി മാറിയേക്കും. 2022ല്‍ രാജ്യസഭയിലേക്ക് എത്തിയാല്‍ പതിയെ രാഷ്ട്രീയ ക്രീസിലേക്കുള്ള ഓപ്പണിങ് ആകും. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലോ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലോ മല്‍സരിക്കാനുള്ള റിഹേഴ്സല്‍ കൂടിയാകും ആ നീക്കം. 

MORE IN SPORTS
SHOW MORE
Loading...
Loading...