ഞാനീ നിമിഷത്തിന്റെ കവി; ആരെങ്കിലും ഓർക്കുമോ? പാട്ടിലൂടെ ധോണി പറയുന്നത്

msd-16
SHARE

പടിയിറങ്ങിപ്പോകുമ്പോൾ എംഎസ് ധോണിയെന്ന ക്യാപ്റ്റൻ കൂൾ തന്റെ കരിയറൊന്നാകെ അടുക്കിപ്പെറുക്കി വച്ചത് ഒരു ഹിന്ദി പാട്ടിലെ ചില വരികളിലാണ്. 'കഭി കഭി'യിൽ അമിതാഭ് ബച്ചൻ പാടി അഭിനയിച്ച വരികൾ ഇത്രമേൽ തീവ്രമാണെന്ന് ക്രിക്കറ്റ് പ്രേമികൾ ഒരുപക്ഷേ ഇന്നലെയാകും തിരിച്ചറിഞ്ഞിട്ടുണ്ടാവുക.

ഞാനീ നിമിഷത്തിന്റെ പാട്ടുകാരനാണ്. എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളൂ.. എനിക്ക് മുൻപും ഒരുപാട് കവികൾ വന്നുപോയി. ചിലർ നല്ല പാട്ടുകൾ പാടി. അവരും ഈ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈനിമിഷത്തിന്റെ ഭാഗം മാത്രം..നല്ല പാട്ടുകൾ പാടാൻ എന്നേക്കാൾ നല്ലവർ നാളെ വരും. എന്നെ ആരെങ്കിലും ഓർക്കുമോ.. ഈ തിരക്ക് പിടിച്ച ജീവിതത്തിൽ എന്തിനോർക്കണമെന്നല്ലേ.. എന്ന വരികളിലത്രയും ധോണി സ്വന്തം ജീവിതം നിറച്ചു.

ഹൃദയത്തിലേക്ക് ചേർത്ത് വച്ച നീല കുപ്പായത്തെ കുറിച്ച് പറയാതെ പറയുകയായിരുന്നു ധോണി. സച്ചിൻ, സെവാഗ്, , അനിൽ കുംബ്ലെ, ദ്രാവിഡ്,സഹീർഖാൻ തുടങ്ങിയവരെയെല്ലാം ചിത്രങ്ങളിലാക്കി അദ്ദേഹം. സന്തോഷവും ആഹ്ലാദവും മാത്രമായിരുന്നില്ല, കഠിന പാതകളും ജീവിതത്തിലുണ്ടായെന്ന് വിരമിക്കലിലും താരം ഓർക്കുന്നു. ലോകകപ്പിലെ തോൽവിക്ക് ശേഷമുണ്ടായ വലിയ പ്രതിഷേധം തീ ആളുന്നൊരു പോസ്റ്ററിലൂടെ ധോണി വീണ്ടുമോർക്കുന്നു. നാളെ പുതിയ പൂക്കൾ ചിരിക്കുമെന്നും, പുതിയ പുൽനാമ്പുകൾ വിടരുമെന്നും പ്രതീക്ഷയോടെ ആ യുഗം അവസാനിപ്പിക്കുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...