ധോണിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം; ഞെട്ടൽ മാറാതെ ആരാധകർ

dhoni-sachin
SHARE

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ഇതിഹാസതാരം എം.എസ്.ധോണിക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം. സച്ചിനും ഐസിസിയുമടക്കം ധോണിയുടെ നേട്ടങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിയ നായകന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് കായികലോകം. എതിരാളികള്‍ക്ക് ഒരിക്കലും പിടിതരാത്ത നായകനെപ്പോലെ ഒറ്റ വരിയില്‍ നീലക്കുപ്പായത്തിന് വിട നല്‍കിയ മഹേന്ദ്ര സിങ് ധോണിക്ക് സെക്കന്‍ഡ് ഇന്നിങ്സിന് ആശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകം. ധോണിക്കൊപ്പം ലോകകപ്പ് നേടിയത് മറക്കാനാകാത്ത നിമിഷമാണെന്നാണ് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കുറിച്ചത്. അതുല്യ നിമിഷങ്ങള്‍ ക്രിക്കറ്റിന് സമ്മാനിച്ച അതുല്യപ്രതിഭാസമാണ് ധോണിയെന്ന് ഐസിസി. എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരിക്കല്‍ ക്രീസിലെ യാത്ര അവസാനിപ്പിക്കേണ്ടിവരും. പക്ഷേ അടുപ്പമുള്ളവരുടേതാകുമ്പോള്‍ അത് ഏറെ ഹൃദയഭേദകമാണ്. രാജ്യത്തിനായി സ്വന്തമാക്കിയ നേട്ടങ്ങള്‍ എല്ലാവരുടേയും ഹൃദയത്തില്‍ എന്നും ക്ലാവ് പിടിക്കാതെ നില്‍ക്കുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

ഖേദമില്ലാതെ കളം വിടുന്നതാരമാണ് ധോണിയെന്ന് ബിസിസിഐ അധ്യക്ഷന് സൗരവ് ഗാംഗുലി. എം.എസ്.ഡിക്ക് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ലെന്ന് വീരേന്ദര്‍ സെവാഗും കുറിച്ചു. ഏറ്റവും മികച്ച നേതാവ്, ഏറ്റവും മികച്ച ഫിനിഷര്‍ അതുലുമുപരി മഹാനായ മനുഷ്യനെന്ന്ഫ്ഗാന്‍ താരം റാഷിദ് ഖാന്‍രെ വാക്കുകള്‍.  മിസ് ചെയ്യുമെന്ന് വിന്‍ഡീസ് താരംആന്ദ്രെ റസല്‍. സിനിമാ താരം മോഹന്‍ലാലും ധോണിക്ക് ആശംസകളുമായി എത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...