ഒഴിഞ്ഞ പോസ്റ്റിലേയ്ക്കും ഗോളടിക്കാതെ സ്റ്റെര്‍ലിങ്; കണക്കുതീര്‍ത്ത് ഹാരി കെയിന്‍ ആരാധകര്‍

sterling
SHARE

രാവിലെ ഒരു ഹാരി കെയിന്‍ ആരാധകന്റെ വാട്സ് ആപ്പ് മെസേജ് കിട്ടി.  ''എന്തുകൊണ്ടാണ് അന്ന് ഹാരി കെയിന്‍, റഹിം സ്റ്റര്‍ലിങ്ങിന് പാസ് നല്‍കാത്തതെന്ന് ഇപ്പോള്‍ മനസിലായില്ലേ'' എന്നായിരുന്നു മെസേജ്. രണ്ടു വര്‍ഷമായി ഹാരി കെയിന്‍ ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന നോവ് ആ മെസേജിലൂടെ ഇല്ലാതായതുപോലെ. മാഞ്ചസ്റ്റര്‍ സിറ്റി– ലിയോണ്‍ ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ഒഴിഞ്ഞ പോസ്റ്റിലേയ്ക്ക് ഗോളടിച്ച് 86ാം മിനിറ്റില്‍ സമനില നേടാന്‍ സ്റ്റര്‍ലിങ്ങിന് അവസരം ലഭിച്ചിട്ടും അദ്ദേഹം  പന്ത് പുറത്തേയ്ക്ക് അടിച്ചുകളഞ്ഞു. ദുര്‍ബലരായ ലിയോണിനോട് 3–1ന് തോറ്റ് സിറ്റി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. ലിയോണ്‍ ആരാധകരെക്കാള്‍ സന്തോഷം ഹാരി കെയിന്‍ ആരാധകര്‍ക്ക്. കഥയുടെ പിന്നാമ്പുറം അറിയാന്‍ 2018 ഫിഫ ലോകകപ്പ് സെമിഫൈനലിലേയ്ക്ക് പോകണം 

കാര്യം ഇംഗ്ലണ്ട് ജേഴ്സിയില്‍ ഒരുമിച്ച് കളിക്കുന്നവരാണ് ഹാരി കെയിനും റഹിം സ്റ്റര്‍ലിങ്ങും. ക്രൊയേഷ്യയ്ക്കെതിരായ സെമിഫൈനലില്‍ പെനല്‍റ്റി ബോക്സില്‍ കിട്ടിയ പന്ത് കെയിന്‍ നേരെ ഗോള്‍കീപ്പര്‍ക്ക് അടിച്ചുകൊടുത്തു. തൊട്ടപ്പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന് സ്റ്റര്‍ലിങ്ങിന് പാസ് ചെയ്തിരുന്നെങ്കില്‍ കളിമാറിയേനെ. മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2–1ന് തോല്‍പിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ എത്തി. 

ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് പഴിമുഴുവന്‍ കേട്ടത് ക്യാപ്്റ്റന്‍ ഹാരി കെയിന്‍. നിങ്ങളുടെ സ്വാര്‍ഥതയാണ് നമ്മളെ തോല്‍പിച്ചതെന്ന് ഇംഗ്ലണ്ട് ആരാധകര്‍ മനസില്‍ കുറിച്ചുവെച്ചു. ലോകകപ്പിലെ ടോപ് സ്കോററായി ഗോള്‍ഡന്‍ ബൂട്ടുമായാണ് കെയിന്‍ മടങ്ങിയതെങ്കിലും ഇംഗ്ലണ്ട് ആരാധകര്‍ കെയിനിന് മാപ്പുകൊടുത്തില്ല. "if harry kane squares to sterling" എന്ന ട്വീറ്റ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി. ഇപ്പോള്‍ കെയിന്‍ ആരാധകര്‍ തിരിച്ചു ചോദിക്കുന്നു ''Now you know why Kane didn't square it to sterling"

MORE IN SPORTS
SHOW MORE
Loading...
Loading...