മാസ്ക്കില്ലാതെ യാത്ര; തടഞ്ഞ വനിതാ പൊലീസുമായി ‘കോർത്ത്’ ജഡേജ: വിവാദം

jadeja-mask
രവീന്ദ്ര ജഡേജയും ഭാര്യയും (ഫയൽ ചിത്രം)
SHARE

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖാവരണം ധരിക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഗുജറാത്തിലെ രാജ്കോട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. രാജ്കോട്ടിലെ വനിതാ പൊലീസ് സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായ സൊനാൽ ഗോസായിയാണ് വഴിമധ്യേ ജഡേജയുടെ വാഹനം തടഞ്ഞത്.

നഗരത്തിലെ കിസാൻപര ചൗക്കിലൂടെ ഭാര്യ റീവ സോളങ്കിയ്ക്കും മറ്റു ചിലർക്കുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ജഡേജയെ വനിതാ കോൺസ്റ്റബിൾ തടഞ്ഞത്. മാസ്ക് ധരിക്കാത്തതിന് പിഴയൊടുക്കാൻ പൊലീസുകാരി നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്. താരത്തിൽനിന്ന് ലൈസൻസ് ആവശ്യപ്പെട്ടതും രംഗം വഷളാക്കി.

വനിതാ വനിതാ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് കാട്ടി ജഡേജയും ഭാര്യയും പിന്നീട് മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്. ജഡേജയുമായി വാഗ്വാദത്തിൽ ഏർപ്പെട്ട കോൺസ്റ്റബിൾ സൊനാൽ ഗോസായി രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ജഡേജയുടെ ഭാര്യ റീവയാണ് വനിതാ കോൺസ്റ്റബിളിനോട് ദേഷ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...