റൊണാൾഡോ സ്വന്തമാക്കിയ കാറിന്റെ വില 83.34 കോടി; ലോകത്ത് 10 പേർക്ക് മാത്രം

ronaldo-car
SHARE

സെലിബ്രിറ്റികളുടെ കാർ ക്രേസ് പലപ്പോഴും വാർത്തയാകാറുണ്ട്. ആഡംബര സൂപ്പർകാറുകളുടെ വലിയ ആരാധകനാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബുഗാട്ടി വെയ്റോണും കെയ്‌റോണുമെല്ലാം സ്വന്തമായുള്ള താരം ലോകത്തിലെ ഏറ്റവും വിലപിടിച്ച കാർ സ്വന്തമാക്കുന്നു എന്ന വാർത്ത കുറച്ചു നാൾമുമ്പ് പുറത്തു വന്നതാണ്. എകദേശം 131 കോടി രൂപ വില വരുന്ന ബുഗാട്ടി ലാ വൊച്യൂർ നോറേ സ്വന്തമാക്കിയ വാർത്ത അന്നേ നിഷേധിച്ച താരം ഇപ്പോൾ ബുഗാട്ടിയുടെ നിരയിലെ ഏറ്റവും വില പിടിപ്പുള്ള മറ്റൊരു കാർ സ്വന്തമാക്കിയിരിക്കുന്നു.

 83.34 കോടി രൂപ വരുന്ന സൂപ്പർ കാർ ചെന്റോഡിയെച്ചി വാങ്ങാനാണ് റൊണാൾഡോ കരാർ ഒപ്പിട്ടിരിക്കുന്നത്. ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗിൽ യുവെന്റസ് തുടർച്ചയായ 9–ാം കിരീടമുറപ്പിച്ചതിനു പിന്നാലെയാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ കാർ സ്വന്തമാക്കിയത്.

ബുഗാട്ടിയുടെ സൂപ്പർ കാർ (ചെന്റോഡിയെച്ചി) വാങ്ങാനുള്ള തീരുമാനം 4 മാസം മുൻപേയെടുത്തതാണ്. എന്നാൽ, കാർ കയ്യി‍ൽ കിട്ടാൻ റൊണാൾഡോ ഒരു വർഷംകൂടി കാത്തിരിക്കണം. 2021ൽ മാത്രമേ കമ്പനി കാർ കൈമാറൂ.

ലോകത്തില്‍ പത്തുപേർക്ക് മാത്രമേ ഈ കാർ കമ്പനി ഈ കാർ നിർമിച്ചു നൽകുന്നുള്ളൂ. ബുഗാട്ടിയുടെ തന്നെ മറ്റൊരു സൂപ്പർസ്പോർട്സ് കാറായ ഷിറോണിന് കരുത്തു പകരുന്ന 8 ലീറ്റർ ടർബോചർജിഡ് വി 16 എൻജിനാണ് ഈ സൂപ്പർകാറിലും. 1577 ബിഎച്ച്പിയാണ് കരുത്ത്.

മണിക്കൂറിൽ ഏകദേശം 380 കിലോമീറ്റർ  വേഗം കൈവരിക്കാൻ ഈ കാറിനാകും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കാറിന് വേണ്ടത് വെറും 2.4 സെക്കന്റുകൾ മാത്രം.

MORE IN SPORTS
SHOW MORE
Loading...
Loading...