യോഗ്യതാ കടമ്പ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും; സിറ്റിക്കും ജയം

epl27
SHARE

അവസാന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കി. യുണൈറ്റഡ് ലെസ്റ്റര്‍ സിറ്റിയെയും ചെല്‍സി വോള്‍വര്‍ഹാംപ്റ്റനെയും എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു . 

ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വരവോടെ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന ചുവന്ന ചെകുത്താന്‍മാര്‍ ഫോട്ടോ ഫിനിഷിലൂടെ ചാംപ്യന്‍സ് ലീഗിന്. കഴിഞ്ഞ വര്‍ഷം ചെല്‍സിക്ക് പിന്നിലായിരുന്ന യുണൈറ്റഡ് സീസണ്‍ അവസാനിച്ചപ്പോള്‍ ചെല്‍സിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത്. പെനല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് ലെസ്റ്റര്‍ സിറ്റിക്കെതിരെ യുണൈറ്റഡിനെ മുന്നിലെത്തിച്ചത് 

ഇഞ്ചുറി ടൈമില്‍ ജെസെ ലിംഗാര്‍ഡ് ലീഡുയര്‍ത്തി. ചെല്‍സിയും മോശമാക്കിയില്ല. നിര്‍ണായക പോരാട്ടത്തില്‍ വോള്‍വര്‍ഹാംപ്റ്റനെ 2–0ന് തോല്‍പിച്ചു. ഗോളടിച്ചത് മേസന്‍ മൗണ്ടും ഒലിവര്‍ ജിറൂഡും. ആര്‍സനലും ലിവര്‍പൂളും വിജയിച്ചപ്പോള്‍ ടോട്ടനം ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങി. മാഞ്ചസ്റ്റര്‍ സിറ്റി തരംതാഴ്ത്തപ്പെട്ട നോര്‍വിച്ച് സിറ്റിയെ 5–0ന് തകര്‍ത്തു. നോര്‍വിച്ച് വാട്ഫോഡ്, ബോണ്‍മൗത്ത് ടീമുകള്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. 

MORE IN SPORTS
SHOW MORE
Loading...
Loading...