കോവിഡ് ഭീതി: രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി

kayyaking
SHARE

കോവിഡ് ഭീതിയില്‍ ഇക്കൊല്ലത്തെ രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ്പ് റദ്ദാക്കി. ദേശീയ താരങ്ങള്‍ക്ക് മാത്രമല്ല ഇതരസംസ്ഥാനത്തുള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ചാംപ്യന്‍ഷിപ്പ് ഒഴിവാക്കിയത്. 

കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴയിലും കയാക്കിങ് ബോട്ടുകള്‍ ഇക്കുറി ആര്‍ത്തുല്ലസിക്കില്ല. കോവിഡ് ഭീതിയില്‍ മല്‍സരം നടത്താനാകില്ലെന്ന് ഉറപ്പായി. മലബാര്‍ റിവര്‍ ഫെസ്റ്റിന്‍റെ ഭാഗമായി നടക്കുന്ന കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താരങ്ങള്‍ എത്തിയിരുന്നു. ഒപ്പം ഉത്തരാഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ മല്‍സരാര്‍ഥികളും. എന്നാല്‍ ഇക്കുറി ആര്‍ക്കും എത്താന്‍ കഴിയില്ലെന്നുറപ്പായതോടെയാണ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുന്നത്. 

ചാംപ്യന്‍ഷിപ്പ് ഒഴിവാക്കിയത് മലയോരമേഖലയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുക. മല്‍സരങ്ങള്‍ ഇല്ലാതായതോടെ തദ്ദേശീയരായ കയാക്കര്‍മാരും നിരാശയിലാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...