മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകർത്ത് ചെൽസി; എഫ് എ കപ്പില്‍ ഫൈനലിൽ

fa-cup
SHARE

എഫ് എ കപ്പില്‍ ആര്‍സനല്‍ ചെല്‍സി ഫൈനലിൽ. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തകര്‍ത്താണ് ചെല്‍സി ഫൈനല്‍ബര്‍ത്തുറപ്പിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് ഫൈനല്‍. 

മൂന്ന് പിഴവുകള്‍, മൂന്നു ഗോളുകള്‍... ലോകം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ഡേവിഡ് ഡിഹെയയെ ഈ തോല്‍വി കുറേക്കാലം വേട്ടയാടുമെന്നുറപ്പ്. ത്രസിപ്പിക്കുന്ന സേവുകളുമായി വലകാക്കുന്ന കാളക്കൂറ്റനായിരുന്നില്ല ഡിഹയ ഇന്നലെ. തൊട്ടതെല്ലാം പിഴച്ച ദിവസം. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഫ്രഞ്ച് താരം ഒളിവര്‍ ജിറൂദിന്റെ ലോ പവര്‍ ഷോട്ട് ഡിഹെയയുടെടെ കൈ തട്ടി വലയിലേക്ക്.

രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ മാസണ്‍ മൗണ്ടിന്റെ ശ്രമം. പന്ത് ഡിഗേയെ കടന്ന് വലയിലേക്ക്. ചെല്‍സി രണ്ടുഗേള്‍ മുന്നില്‍. ഹാരി മഗ്വയറിന്റെ സെല്‍ഫ് ഗോള്‍ കൂടിയായതോടെ ചെമ്പടയുടെ നെഞ്ചില്‍ അവസാന ആണിയടിച്ചു ചെല്‍സി. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. 

തുടര്‍ച്ചയായി ഡിഹയ വരുത്തുന്ന പിഴവുകളില്‍ ആരാധകരും അസ്വസ്ഥരാണ്. ക്ലബ് അധികൃതരും ഡിഹെയയുടെ ഫോമില്‍ തൃപ്തരല്ലെന്നാണ് സൂചന

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനംഹോട്സ്പര്‍ – ലെസ്റ്റര്‍ സിറ്റിയെ 3–0ന് തകര്‍ത്തു; ഹാരി കെയിന്‍ ഇരട്ടഗോളുകള്‍ നേടി. ജെയിംസ് ജസ്റ്റിന്‍ന്റെ സെല്‍ഫ് ഗോളില്‍ ആറാം മിനിറ്റില്‍ ടോട്ടനം ലീഡെടുത്തു. ജയത്തോടെ 55 പോയിന്റുമായി ടോട്ടനം ഏഴാം സ്ഥാനത്തെത്തി.  62 പോയിന്റുള്ള ലെസ്റ്റര്‍  നാലാമതാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...