ബാറ്റുമായി റോഡിലിറങ്ങി സഞ്ജു; ബോളെറിഞ്ഞ് വൈദികന്‍: വിഡിയോ

sanju-v-samson
SHARE

കോവിഡ് കാലം കളിക്കാരില്ലാത്ത മൈതാനങ്ങളുടെയും കാണികളില്ലാത്ത ഗാലറികളുടേതും കൂടിയാണ്. സ്വയം പരിശീലനവുമായി ഒതുങ്ങുകയാണ് താരങ്ങളിൽ പലരും. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ച് തന്റെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.

വൈദികനൊപ്പം റോഡില്‍ ക്രിക്കറ്റ് കളിക്കുന്ന വിഡിയോയാണ് സഞ്ജു സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബാറ്റെടുത്ത് സജ്ജു ഇറങ്ങിയപ്പോൾ ബോളെറിഞ്ഞത് വൈദികനാണ്. ''സ്‌പെഷ്യല്‍ ബോളര്‍ക്കൊപ്പം പ്രത്യേക പരിശീലനം. ഫാദര്‍ റെബെയ്‌റോ, ഇടങ്കയ്യന്‍ ഓര്‍ത്തഡോക്‌സ്'' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ അവസാനമായി കളിച്ച ക്രിക്കറ്റ് മാച്ച്. കോവിഡിനെ തുടർന്ന് ഇന്ത്യ കളിക്കേണ്ട മത്സരങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണ്.

MORE IN SPORTS
SHOW MORE
Loading...
Loading...