ഹീറോസിന് ഒരു സല്യൂട്ട്; ബ്ലാസ്റ്റേഴ്സിനായി ജഴ്സിയൊരുക്കാം

blasters-17
SHARE

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജഴ്സി ഇനി ആരാധകര്‍ക്കും ഡിസൈന്‍ ചെയ്യാം. അടുത്ത സീസണിലെ ടീമിന്‍റെ തേര്‍ഡ് കിറ്റ് തയാറാക്കാനാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അവസരമൊരുക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവന്‍ പണയപ്പെടുത്തി അക്ഷീണം പൊരുതുന്നവരോടുള്ള ആദരസൂചകമായിട്ടാണ് ഇത്തവണ ടീം തേര്‍ഡ് ജഴ്സി അവതരിപ്പിക്കുന്നത്. ഈ ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ഡിസൈനുകളായിരിക്കും സ്വീകരിക്കുക. 

#SaluteOurHeroes എന്നതായിരിക്കും ജഴ്സിയുടെ അടിസ്ഥാന ആശയം. ടീമിന്‍റെ ഹോം കിറ്റ് ആയ മഞ്ഞ നീല നിറങ്ങള്‍ തേഡ് കിറ്റിനായി ഉപയോഗിക്കരുത്. പച്ച നിറത്തിലുള്ള ജഴ്സികളും വേണ്ട. മറ്റ് ഏത് നിറത്തിലുള്ള ജഴ്സികളും തയറാക്കാം. രണ്ട് വ്യത്യസ്ത നിറങ്ങളോ, അവയുടെ സങ്കലനമോ ജഴ്സികളുടെ ഡിസൈനിങ്ങിന് സ്വീകരിക്കാം. എന്നാല്‍ നിറങ്ങളുടെ എണ്ണം രണ്ടില്‍ കൂടരുത്. 

ഈ മാസം 26 വരെ ആരാധകര്‍ക്ക് ഡിസൈനുകള്‍ സമര്‍പ്പിക്കാം. ഡിസൈനുകള്‍ തയാറാക്കിയാല്‍ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ #SaluteOurHeroes എന്ന ഹാഷ്ടാഗോടെ അപ്്ലോഡ് ചെയ്യണം. കൂടാതെ info@kbfcofficial.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ച് നല്‍കുകയും വേണം. വിജയികള്‍ക്ക് ടീമിന്‍റെ ജഴ്സി ലോഞ്ച് ചടങ്ങില്‍ ടീമിനൊപ്പം പങ്കെടുക്കാം. പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ആരാധകര്‍ പുത്തന്‍ ഡിസൈനുകളുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...