ഖത്തര്‍ ലോകകപ്പിന്റെ മല്‍സരത്തീയതി പുറത്ത്; കിക്കോഫ് 2022 നവംബര്‍ 21ന്

worldcup-wb
SHARE

ഖത്തര്‍ ലോകപ്പിന് 2022 നവംബര്‍ 21 കിക്കോഫ്. മല്‍സരത്തീയതി ഫിഫ പുറത്തുവിട്ടു. ഡിസംബര്‍ 18നാണ് ഫൈനല്‍. മല്‍സരക്രമം 2022 മാര്‍ച്ചില്‍ പുറത്തുവിടും

വിവിധ ഭൂഖണ്ഡങ്ങളിലെ യോഗ്യത മല്‍സരങ്ങളുടെ ഭാവി പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ലോകകപ്പിന്റെ മല്‍സരത്തീയതി പുറത്തുവിട്ടത്. 60000പേര്‍ക്ക് ഇരിക്കാവുന്ന അല്‍ബെയത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ഉദ്ഘാടനമല്‍സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ദിവസം നാല് മല്‍സരങ്ങള്‍ ഉണ്ടാകും. ആകെ 32 ടീമുകളാണ് പങ്കെടുക്കുക. ഡിസംബര്‍ 18ന് ലുസെയ്‌ല്‍  സ്റ്റേഡിയത്തില്‍ ഇന്തയന്‍ സമയം രാത്രി എട്ടരയ്ക്കാണ് കലാശപ്പോരാട്ടം. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് വാര്‍ഷിക ഫുട്ബോവ്‍ കലണ്ടറില്‍ മാറ്റം വരുത്തിയാണ് സാധാരണ ജൂണ്‍–ജൂലൈ മാസത്തില്‍ നടക്കന്നത്. ലോകകപ്പ് നവംബര്‍–ഡിസംബര്‍ കാലത്തേക്ക് മാറ്റിയത്. പൂര്‍ണമായും ശീതീകരിച്ച സ്റ്റേഡിയങ്ങളിലാണ് മല്‍സരം. വേദികള്‍ തമ്മില്‍ ചെറിയ ദൂരം 

മാത്രമാണുള്ളത്. അതിനാല്‍ ആകാശമാര്‍ഗം യാത്രചെയ്യേണ്ട ആവശ്യമില്ല. 90 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഫിഫ വെബ്സൈറ്റ് വഴി ഈ വര്‍ഷം അവസാനത്തോടെ ടിക്കറ്റ് വില്‍പന ആരംഭക്കും.

MORE IN SPORTS
SHOW MORE
Loading...
Loading...