കാർ പിന്നീടും വാങ്ങാം; ബിഎംഡബ്ല്യു എന്താ വിറ്റൂടേ..?: പൊട്ടിത്തറിച്ച് ദ്യുതി

dutee-chand-bmw
SHARE

പരിശീലനത്തിന് പണം ഇല്ലാത്തതിനാൽ ആഡംബര കാർ വിൽക്കുന്നു എന്ന വാർത്തയോട് പ്രതികരിച്ച് കായികതാരം ദ്യുതി ചന്ദ് രംഗത്ത്. എന്നാൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് താരത്തിന്റെ പ്രതികരണം. പണമില്ലാത്തതിന്റെ പേരിലാണ് തന്റെ ബിഎംഡബ്ല്യു വിൽക്കുന്നതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ‍. എന്നാൽ, ആഡംബർ കാർ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് വിൽക്കാൻ ആലോചിക്കുന്നതെന്ന് വാർത്തകൾക്ക് വിശദീകരണവുമായി അവർ രംഗത്തുവന്നു. പ്രശസ്ത കായികതാരം ദ്യുതി ചന്ദ് പരിശീലന ചെലവിനായി ബിഎംഡബ്ല്യു വിൽക്കുന്നുവെന്ന വാർത്ത ദേശീയ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദങ്ങളുടെ തുടക്കം.

പരിശീലന ചെലവ് കണ്ടെത്താൻ ദ്യുതി ബുദ്ധിമുട്ടുകയാണെന്ന രീതിയിൽ വാർത്തകൾ വന്നു. ചില മാധ്യമങ്ങൾ താരത്തിന്റെ പ്രതികരണെ സഹിതമാണ് വാർത്ത നൽകിയത്. എന്നാൽ, ദേശീയ കായിക മന്ത്രാലയവും ഒഡീഷ സർക്കാരും ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും ദ്യുതിക്ക് എക്കാലവും പിന്തുണ നൽകിയിട്ടുണ്ടെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെ ദ്യുതി സംഭവത്തിൽ വിശദീകരണവുമായി രംഗത്തുവന്നു. 

‘എന്റെ ബിഎംഡബ്ല്യു കാർ വിൽക്കാനുണ്ടെന്ന് കാട്ടി ഞാൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നത് സത്യമാണ്. എനിക്ക് ഇത്തരം കാറുകളോട് ഇഷ്ടമുണ്ടെങ്കിലും അത് പരിപാലിച്ച് കൊണ്ടുനടക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്നതാണ് സത്യം. വമ്പിച്ച ചെലവു നിമിത്തം ഈ കാർ ഞാൻ ഉപയോഗിക്കുന്നു പോലുമില്ല. സത്യത്തിൽ അതൊരു ബാധ്യതയായി മാറി. പരിശീലനത്തിന് പണമില്ലാത്തതുകൊണ്ടാണ് ഞാൻ കാർ വിൽക്കുന്നതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല’ – ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിൽ ദ്യുതി വിശദീകരിച്ചു.

തനിക്ക് ഇക്കാലമത്രയും താങ്ങായ സംസ്ഥാന–കേന്ദ്ര സർക്കാരുകൾക്കും, സർവകലാശാലയ്ക്കും കൂടുതൽ ഭാരമാകാതിരിക്കാനായിരുന്നു എന്റെ നീക്കം. അതിനാലാണ് സ്വന്തം നിലയ്ക്ക് കാർ വിറ്റിട്ടാണെങ്കിലും കുറച്ചു പണം സ്വരൂപിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതെങ്ങനെയാണ് ഇത്രവലിയ പ്രശ്നമാകുകയെന്നും ദ്യുതി ചോദിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...