ദാദയ്ക്ക് പിറന്നാൾ ആശംസിച്ച് നഗ്മ; ഏറ്റെടുത്ത് ആരാധകർ; പിന്നാലെ ട്രോൾ

ganguly-09
SHARE

മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ സൂപ്പർതാരമായിരുന്ന നഗ്മ. സ്നേഹപൂർവം നഗ്മയെഴുതിയ ഹാപ്പി ബർത്ത്ഡേയെന്ന ഒറ്റവരി ട്വീറ്റ് ആരാധകർ ഏറ്റെടുത്തു. പിന്നാലെ ട്രോളൻമാരും. 

ഗാംഗുലിയും നഗ്മയുമായി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതോടെയാണ് ബാല്യകാല സുഹൃത്തായ ഡോണയെ ഗാംഗുലി വിവാഹം കഴിച്ചതെന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിരമായി ഗോസിപ്പ് കോളങ്ങളിൽ ഇരുവരുടെയും പേര് പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടുപേരും അത് നിഷേധിച്ചതുമില്ല. 

ഗോസിപ്പ് ശരിവയ്ക്കുന്ന തരത്തിൽ നഗ്മ ഒരു അഭിമുഖത്തിൽ സംസാരിക്കുക പോലും ഉണ്ടായി. 'ഇരുവരുടെയും ജീവിതത്തിൽ മറ്റേയാളുടെ സാന്നിധ്യം നിഷേധിക്കാത്തിടത്തോളം കാലം ആർക്കും എന്തും പറയാം’ എന്നായിരുന്നു നഗ്മ അന്ന് പറഞ്ഞിരുന്നത്.  ഗാംഗുലിയുടെ കരിയറിനെ ബാധിക്കുമെന്ന ഘട്ടത്തിലാണ് ബന്ധം പിരിഞ്ഞതെന്നും താരം സൂചിപ്പിച്ചിരുന്നു. അഭിനയം മതിയാക്കി ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ച നഗ്മ പിന്നീട് കോൺഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...