ധോണിക്കൊപ്പം അടുത്ത ട്വന്റി 20യില്‍; അന്ന് പറഞ്ഞത് ഓര്‍ത്ത് ശ്രീശാന്ത്

sreeshanth-dhoni
SHARE

അടുത്ത ട്വൻറി20 ലോകകപ്പിൽ ധോണിക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹമെന്ന് എസ്.ശ്രീശാന്ത്. രണ്ടു ലോകകപ്പ് ഫൈനലുകളിൽ ധോണിക്കൊപ്പം കളിക്കാനായത് ഭാഗ്യമായി കരുതുന്നു. പ്രായം ഒരു തടസമല്ലെന്നും ധോണി ഇപ്പോഴും ശാരിരിക ക്ഷമതയുള്ള താരമാണെന്നും ശ്രീശാന്ത് പറഞ്ഞു.

2007 ലെ ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ്റ മിസ്ബ ഉൾ ഹഖിൻ്റെ വിക്കറ്റിനെക്കാൾ സ്ട്രൈക്ക് കൊടുക്കാതിരിക്കാൻ നോക്കണം എന്നാണ് ധോണി പറഞ്ഞതെന്ന് ശ്രീശാന്ത് ഓർക്കുന്നു. സീനിയർ താരങ്ങളെയും ജൂനിയർ താരങ്ങളെയും ഒരു പോലെ കൈകാര്യം ചെയ്ത ക്യാപ്റ്റന് എല്ലാ പിറന്നാൾ ഭാവുകങ്ങളും താരം നേർന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...