കിരീടങ്ങളുടെ ഏകനായകൻ; ധോണിക്ക് ഇന്ന് പിറന്നാൾ മധുരം

dhoni-wb
SHARE

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇന്ന് 39–ാം ജന്‍മദിനം. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ഇത്തവണത്തെ പിറന്നാള്‍ ആഘോഷം. കഴിഞ്ഞ ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം മുന്‍ ക്യാപ്റ്റന്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

മഹേന്ദ്ര സിങ് ധോണിയെന്ന താരത്തെ തിരിച്ചറിയാന്‍ ടീമിന്റെ വിലാസം വേണ്ടിയിരുന്ന കാലത്ത് നിന്ന് എം.എസ്.ഡിയെന്ന മൂന്നക്ഷരം കൊണ്ട് ഒരു രാജ്യത്തിന്റെ മേല്‍വിലാസമായി മാറിയ റാഞ്ചിക്കാരന്‍. കിരീടങ്ങളെന്നും അയാളിലെ നായകനെ മോഹിപ്പിച്ചിരുന്നു. ട്വന്റി–20 ലോകകപ്പ് കിരീടം, ചാംപ്യന്‍സ് 

ട്രോഫി പിന്നെ അതിലേറെ ത്രസിപ്പിച്ച ഈ മുഹൂര്‍ത്തവുംഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഏക നായകന്‍, രണ്ട് വട്ടം  മികച്ച ഏകദിനതാരം, ഖേല്‍ ര്തന, പദ്മശ്രീ, പദ്മഭൂഷന്‍, മൂന്ന് വട്ടം ഐസിസി ലോക ടെസ്റ്റ് ടീമിന്റെ നായകന്‍, ഐസിസി ഏകദിന ഇലവനില്‍ ഏറ്റവും കൂടുതല്‍ തവണ ഇടംപിടിച്ചതാരം... നേട്ടങ്ങളുടെ പട്ടിക ഏറെ അസൂഹായവഹം.

ഞങ്ങള്‍ തോല്‍വിയുറപ്പിച്ചപ്പോഴെല്ലാം ജയത്തിലേക്കെത്തിച്ച,  ഹെലികോപ്ടറിലൂടെ ത്രസിപ്പിച്ച, മിന്നല്‍ സ്റ്റംപിങ്ങിലൂടെ അതിയശിപ്പിച്ച, സമ്മര്‍ദഘട്ടത്തില്‍ പുഞ്ചിരിച്ച് അത്ഭുതപ്പെടുത്തിയ പ്രതിഭാസത്തിന് പിറന്നാള്‍ ആശംസകള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...