ലാലിഗ കിരീടപ്പോരാട്ടം; ബാര്‍സലോന സമനിലക്കുരുക്കിൽ

laliga-suarez
SHARE

ലാലിഗ കിരീടപ്പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനൊപ്പം ഇഞ്ചോടിഞ്ഞ് മുന്നേറിയ ബാര്‍സലോന സമനിലക്കുരുക്കില്‍. താരതമ്യേനെ ദുര്‍ബലരായ സെല്‍റ്റാ വിഗോയോട് അവസാന നിമിഷം വഴങ്ങിയ സമനിലയോടെ ബാര്‍സയുടെ കിരീട സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു. ലൂയി സുവാരസിലൂടെ രണ്ടുതവണ മുന്നിലെത്തിയ ശേഷമായിരുന്നു ബാര്‍സയക്ക് അപ്രതീക്ഷിത ഷോക്ക് 

നാളെ എസ്പ്യാനോളിനെ നേരിടുന്ന റയലിന് ജയിച്ചാന്‍ പോയിന്റ് ടേബിളില്‍ ബാര്‍സയെ മറികടന്ന് ഒന്നാമതെത്താം. ജയിക്കാനുറച്ചാണ് ബാര്‍സയിറങ്ങിയത്. സെല്‍റ്റയുടെ പോസ്റ്റിലേക്ക് ഇരമ്പിക്കയറി മെസിയും സംഘവും. 

രണ്ടാം പകുതിയില്‍ ആക്രണണം ശക്തമാക്കിയ െസല്‍റ്റ അന്‍പതാം മിനിട്ടില്‍ സമനില പിടിച്ചു. ബാര്‍സയുടെ പ്രതിരോധത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടിയ ഗോള്‍. അറുപത്തിയേഴാം മിനിട്ടില്‍ വീണ്ടും ബാര്‍സ, പോസ്റ്റിലേക്കുള്ള കൂട്ടപ്പൊരിച്ചിലിനിടയില്‍ മെസി വഴിയൊരുക്കി, ഫൈനല്‍ ടച്ച് സുവാരസിന്റേത്. പക്ഷേ എണ്‍പെട്ടിയെട്ടാം മിനിട്ടില്‍ സെല്‍റ്റയുടെ സമനില ഗോള്‍  വീണു. വിജയച്ച് റയലിനെ സമ്മര്‍ദത്തിലാക്കാനുള്ള സുവര്‍ണാവസരം ബാര്‍സയ്ക്ക് നഷ്ടം. 

MORE IN SPORTS
SHOW MORE
Loading...
Loading...