30 വർഷത്തെ കാത്തിരിപ്പ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിലേക്ക്

liverpool-win
SHARE

മുപ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍. ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടതോടെയാണ് എട്ട് മല്‍സരങ്ങള്‍ ശേഷിക്കെ ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്

മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിലേക്ക്. പ്രീമിയര്‍ ലീഗ് രൂപം കൊണ്ടതിനുശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാംപ്യന്‍മാരാകുന്നത്. ചെമ്പടയുടെ 19ാം ഇംഗ്ലീഷ് ലീഗ് കിരീടമാണ്. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ലീഗ് കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടം ആഘോഷിക്കാന്‍ ‘യു വില്‍ നെവര്‍ വാക്ക് എലോണ്‍’ എന്ന് ഉറക്കെ പാടിയ കാണികള്‍ ഒപ്പമുണ്ടാകില്ല എന്ന സങ്കടം മാത്രം. എങ്കിലും ആയിരക്കണക്കിന്  ലിവര്‍പൂള്‍ ആരാധകര്‍ രാവിനെ പകലാക്കിയ ആഘോഷവുമായി ആന്‍ഫീല്‍ഡിലേക്കെത്തി

നിര്‍ണായക മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു രണ്ടാം സ്ഥാനത്തുള്ള സിറ്റിയുടെ തോല്‍വി. ചെല്‍സിക്കായി ക്രിസ്ത്യന്‍ പുലിസിച്ചും ആന്‍ഡ് വില്ലിയനും ഗോള്‍നേടി. സിറ്റിയുടെ ആശ്വാസഗോള്‍ കെവിന്‍ ഡിബ്രൂയിന്‍ നേടി. മറ്റൊരു മല്‍സരത്തില്‍ ആര്‍സനല്‍ സതാംപ്റ്റനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. എഡ്‌വേഡ് എന്‍കീറ്റയും ജോസഫ് വില്ലോക്കുമാണ് സ്കോറര്‍മാര്‍

MORE IN SPORTS
SHOW MORE
Loading...
Loading...